Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
representational image
പന്തളം: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പന്തളം കടക്കാട് തലയനാട് പള്ളിക്ക് സമീപം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബുധനാഴ്ച രാത്രിയോടെ പൊലീസ് വീട്ടിൽ പരിശോധന നടത്തിയാണ് കഞ്ചാവ് പിടിച്ചത്. പശ്ചിമബംഗാൾ സ്വദേശികളായ അബൂബക്കർ സിദ്ദീഖ് (32), ജഹറുദ്ദീൻ (22), ചന്ദ്രൻ റോയ് (32) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.
Next Story

