Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളയെ ടൂറിസ...

ആറന്മുളയെ ടൂറിസ നഗരമാക്കും -അബിൻ വർക്കി എം.എൽ.എ

text_fields
bookmark_border
ആറന്മുളയെ ടൂറിസ നഗരമാക്കും -അബിൻ വർക്കി എം.എൽ.എ
cancel

പത്തനംതിട്ട: ആറൻമുള കണ്ണാടിയും ഉതൃട്ടാതി വള്ളംകളിയും മാരാമൺ, ചെറുകോൽ കൺവെൻഷനുകളും കൊണ്ട് ധന്യമായ ആറൻമുളയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് അബിൻ വർക്കി എം.എൽ.എ. തീർഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന വിശ്വാസികളിൽ അഞ്ച് ശതമാനം പത്തനംതിട്ടയിലും ആറൻമുളയിലും എത്തിയാൽ ഈ നഗരങ്ങളിലെ സാമ്പത്തിക വളർച്ച വളരെ ഉയർന്ന തലത്തിലെത്തും. റോഡ് ആരോഗ്യ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഈ ലക്ഷ്യത്തിലെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട അബാൻ മേൽപാലം, കോഴഞ്ചേരി പാലം എന്നിവയുടെ പണികൾ തീർത്ത് തുറന്നുകൊടുക്കുവാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുണ്ട്. ശുദ്ധജല ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ ജന പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിഹാര നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളിൽ എന്നും ജനങ്ങളോടൊപ്പം യു.ഡി.എഫ് സർക്കാർ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു എം.എൽ.എ.

സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി. മോഹൻ രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് റോജി പോൾ ദാനിയേൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാർ, നഗരസഭ ചെയർപേഴ്സൻ സിന്ധു അനിൽ, ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, സുനിൽ എസ് ലാൽ, കെ.ജി. അനിത, അബ്ദുൽ കലാം ആസാദ്, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡൻ, ജില്ല പഞ്ചായത്ത് അംഗം നീതു മാമൻ, നേതാക്കളായ നഹാസ് പത്തനംതിട്ട, പി.കെ. ഇക്‌ബാൽ, അജിത് മണ്ണിൽ, വിജി കൃഷ്ണദാസ്, ഷിബു കാഞ്ഞിക്കൽ, വർഗീസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLocal News
News Summary - Aranmula to be made a tourism city - Abin Varkey, MLA
Next Story