സാമൂഹിക വിരുദ്ധർ ‘ഭക്ഷണക്കൂട്’ നശിപ്പിച്ചു
text_fieldsകുളനട: കുളനട റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കുളനട ടി.ബി ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ‘അന്നദാനം മഹാദാനം’ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഭക്ഷണക്കൂട് നശിപ്പിച്ചു. ഒരു നേരത്തെ ആഹാരത്തിനായി കുളനടയിൽ എത്തുന്ന ആരും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെ അഞ്ചുവർഷമായി മുടങ്ങാതെ ഉച്ചഭക്ഷണപ്പൊതികൾ സൂക്ഷിക്കാൻ ഉപയോഗിച്ച കിയോസ്കാണ് നശിപ്പിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് ലെജി പി. ജോൺ, അന്നദാനം പ്രോഗ്രാം ഡയറക്ടർ ഹരി ഭാവന എന്നിവർ പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് കുളനട റോട്ടറി ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

