‘സ്പോർട്സാണ് ലഹരി’യുമായി കായിക വകുപ്പ്
text_fieldsജില്ല സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സന്ദേശയാത്രക്ക് മന്ത്രി വി. അബ്ദുറഹിമാൻ നേതൃത്വം നൽകുന്നു
പത്തനംതിട്ട: സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പന്തളം കുരമ്പാല, അടൂർ, തിരുവല്ല, പത്തനംതിട്ട നഗരങ്ങൾ കേന്ദ്രീകരിച്ച് പരിപാടികൾ നടന്നു. ജില്ല സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശയാത്ര കെ.യു. ജനീഷ് കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീ, ഹരിത കർമസേന, എസ്.പി.സി, കായികതാരങ്ങൾ അണിനിരന്നു. ലഹരി വിരുദ്ധ മഹാറാലി പത്തനംതിട്ട ടൗൺ സ്ക്വയറിൽ എത്തിയപ്പോൾ നടന്ന വടംവലി മത്സരത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ജനീഷ് കുമാർ എം.എൽ.എയും പങ്കെടുത്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, മുൻ ഇന്ത്യൻ ഫുട്ബാളർ കെ.ടി. ചാക്കോ, പത്തനംതിട്ട നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, കൗൺസിലർമാരായ സി.കെ. അർജുനൻ, പി.കെ. അനീഷ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, ഗിരീഷ്, അഷറഫ് അലങ്കാർ, സലീം പി. ചാക്കോ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി നിസാം, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

