Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആം​ബു​ല​ന്‍സിലെ...

ആം​ബു​ല​ന്‍സിലെ ബലാത്സംഗം: ഡി.എം.ഒയെ സസ്‌പെൻഡ് ചെയ്യണം –ഡി.സി.സി

text_fields
bookmark_border
ആം​ബു​ല​ന്‍സിലെ ബലാത്സംഗം: ഡി.എം.ഒയെ സസ്‌പെൻഡ് ചെയ്യണം –ഡി.സി.സി
cancel

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ കോ​ൺ​ഗ്ര​സ്​ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ക്കും.

മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്താ​നും ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

108 ആം​ബു​ല​ൻ​സി​ൽ കോ​വി​ഡ് സെൻറ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യ യു​വ​തി​യെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​നി​ട​യാ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പി​െൻറ പി​ടി​പ്പു​കേ​ടാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നും ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കാ​തെ 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി എ​ങ്ങ​നെ നി​യ​മ​നം ല​ഭി​ച്ചു എ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വി​ശ​ദീ​ക​രി​ക്ക​ണം. ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​െൻറ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യി.

രാ​ത്രി ര​ണ്ട് വ​നി​ത രോ​ഗി​ക​ളെ ത​നി​ച്ച് അ​യ​ച്ച​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണം. 108 ആം​ബു​ല​ൻ​സി​ലെ മു​ഴു​വ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ​യും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:DMO DCC ambulance 
Next Story