അടൂരിലെ ഹോട്ടലുകളിലെ പരിശോധന നിയമപരമല്ലെന്ന് ആക്ഷേപം
text_fieldsപത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നൽകുന്ന ആഹാരസാധനങ്ങൾ മോശമാണെന്ന് വരുത്തിത്തീർക്കാൻ ഗൂഢശ്രമം നടക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധന നിയമപരമായി നടന്നതല്ലെന്നും അവർ പറഞ്ഞു.
പരിശോധനക്കു വന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ആരും തടസ്സപ്പെടുത്തിയിട്ടില്ല. സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുകയുണ്ടായി. അടൂരിലെ ഹോട്ടൽ മേഖലയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. നിയമപരമായ പരിശോധനകൾക്ക് തങ്ങൾ എതിരല്ല. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മികച്ച യൂനിറ്റാണ് അടൂരിലേതെന്നും അവർ പറഞ്ഞു.
ജില്ല കമ്മിറ്റിയുമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ജില്ല കമ്മിറ്റി അടൂർ യൂനിറ്റിനെ തള്ളിപ്പറഞ്ഞത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് കെ. കാർത്തികേശു, സെക്രട്ടറി വിൽസൺ എബ്രഹാം, ട്രഷറർ അജി രാജധാനി, സുനു ഫിലിപ്പ് , ബിജി ബിനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

