Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാര്‍ഷിക ഗ്രാമവികസന...

കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭൂമിയിടപാടിലെ തട്ടിപ്പ്: രണ്ടു പ്രതികള്‍ അറസ്​റ്റില്‍

text_fields
bookmark_border
കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭൂമിയിടപാടിലെ തട്ടിപ്പ്: രണ്ടു പ്രതികള്‍ അറസ്​റ്റില്‍
cancel

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന കാ​ര്‍ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കിെൻറ ഭൂ​മി​യി​ട​പാ​ടി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച് 54ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു പ്ര​തി​ക​ളെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ര​ണ്ടാം​പ്ര​തി​യും ഡി.​സി.​സി അം​ഗ​വു​മാ​യ എ. ​ഫാ​റൂ​ഖ്, മൂ​ന്നാം​പ്ര​തി പ​ത്ത​നം​തി​ട്ട മൈ​ല​പ്ര സ്വ​ദേ​ശി ബി​നു സൈ​മ​ണ്‍ എ​ന്നി​വ​രെ​യാ​ണ് വ​ഞ്ചി​യൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദി​പി​ന്‍, എ​സ്.​ഐ അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച് മു​ന്‍കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​യി അ​റ​സ്​​റ്റ്​ വ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ല​ക്ഷം രൂ​പ ബോ​ണ്ടാ​യി കെ​ട്ടി​െ​വ​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് ഭൂ​മി കൈ​മാ​റി​യ​ത് എ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ക​ണ്ണ​ട​ച്ചു.

കേ​സി​ല്‍ ഒ​ന്നാം​പ്ര​തി​യാ​യ വ​സ്തു ഉ​ട​മ ചി​റ്റൂ​ര്‍ ഇ​ള​ങ്ങ​ള്ളൂ​ര്‍ എ.​എം. രാ​ജു​വി​നെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫി​സി​െൻറ സീ​ല്‍ വ്യാ​ജ​മാ​യി നി​ര്‍മി​ച്ചു. ത​ഹ​സി​ല്‍ദാ​രു​ടെ ക​ള്ള​യൊ​പ്പു​മി​ട്ടു.

ക​ല​ക്ട​റേ​റ്റി​ന് സ​മീ​പ​മു​ള്ള 12 സെൻറ് ഭൂ​മി​യാ​ണ് രാ​ജു ബാ​ങ്കി​ന് വി​റ്റ​ത്. ത​ഹ​സി​ല്‍ദാ​ര്‍ ന​ല്‍കി​യ യ​ഥാ​ര്‍ഥ വി​ല​നി​ര്‍ണ​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് മ​റ​ച്ചു​െ​വ​ച്ച് ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ളെ​യും സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റി​നെ​യും ക​ബ​ളി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

റ​ഷീ​ദി​ൻ​റ പ​രാ​തി​യി​ല്‍ 2015ല്‍ ​പ​ത്ത​നം​തി​ട്ട പൊ​ലീ​സ് കേ​െ​സ​ടു​ത്തു. സം​സ്ഥാ​ന കാ​ര്‍ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് സൈ​മ​ണ്‍ അ​ല​ക്‌​സ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ 2017ല്‍ ​വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സും കേ​സെ​ടു​ത്തു. ഇ​തി​നു​ശേ​ഷം അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​തോ​ടെ റ​ഷീ​ദ് ആ​ന​പ്പാ​റ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ക​ണ്ട് പ​രാ​തി സ​മ​ര്‍പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ന്‍സും പ​ത്ത​നം​തി​ട്ട ക​ല​ക്ട​റും ഭൂ​മി ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന് റി​പ്പോ​ര്‍ട്ട് ന​ല്‍കി.

ര​ണ്ടു സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി എ​ടു​ത്തി​ട്ടു​ള്ള കേ​സ് ഒ​ന്നാ​ക്കി​മാ​റ്റ​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​റാ​യി​രു​ന്ന ആ​ർ. ഗി​രി​ജ ശി​പാ​ര്‍ശ ചെ​യ്തി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2019ല്‍ ​ഒ​റ്റ കേ​സാ​യി വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

തു​ട​ര​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് കോ​വി​ഡും ലോ​ക്ഡൗ​ണും വ​ന്ന​ത്. അ​ടു​ത്തി​ടെ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ജീ​വ​ന്‍െ​വ​ച്ചു. വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത് അ​റി​ഞ്ഞാ​ണ് പ്ര​തി​ക​ള്‍ മു​ന്‍കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഭൂ​മി വി​ല്‍പ​ന​യി​ല്‍ ഇ​ട​നി​ല​ക്കാ​രാ​യ ഫാ​റൂ​ഖും ബി​നു​വും ചേ​ര്‍ന്നാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച​ത്. ഉ​ട​മ രാ​ജു​വി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. എ​ങ്കി​ലും കേ​സി​ല്‍ ഒ​ന്നാം​പ്ര​തി രാ​ജു​വാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​ണ് ത​ട്ടി​പ്പ് വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​ത്. റ​ഷീ​ദി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക​ള്‍ ശ്ര​മി​ച്ച​താ​യ പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട സ്‌​റ്റേ​ഷ​നി​ല്‍ വേ​റെ കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRural Development Bank
News Summary - Agriculture and Rural Development Bank land scam: Two accused arrested
Next Story