Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൂട്ട അവധി...

കൂട്ട അവധി വിവാദത്തിന്​ പിന്നാലെ സർക്കാർ ജീവനക്കാർ കൂട്ടത്തോടെ സമ്മേളനത്തിൽ

text_fields
bookmark_border
ngo
cancel
camera_alt

ജീവനക്കാർ എൻ.ജി.ഒ യൂനിയൻ സമ്മേളനത്തിന്​ പോയതിനാൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്ത്​ ​ഡെപ്യൂട്ടി ഡയറക്​ടർ ഓഫിസ്

പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്ക് ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ കൂ​ട്ട അ​വ​ധി എ​ടു​ത്ത വി​വാ​ദം അ​വ​സാ​നി​ക്കും മു​മ്പ്​ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ​ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കി എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യൂ​നി​റ്റ്​ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ഇ​പ്പോ​ൾ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്നി​രി​ക്ക​യാ​ണ്. ജി​ല്ല ആ​സ്ഥാ​ന​ത്ത്​ അ​ബാ​ൻ ട​വ​റി​ൽ ന​ട​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ഒ​ട്ടു​മി​ക്ക ജീ​വ​ന​ക്കാ​രും പോ​യ​തോ​ടെ ഓ​ഫി​സു​ക​ളു​ടെ ​ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി.

പ​ല ഓ​ഫി​സി​ലും ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ഫി​സു​ക​ളി​ൽ വ​ന്ന​വ​ർ വ​ല​ഞ്ഞു. പ​ത്ത​നം​തി​ട്ട ഡി.​എം.​ഒ ഓ​ഫി​സി​ൽ​നി​ന്നും വ​ലി​യൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ സ​മ്മേ​ള​ന​ത്തി​ന്​ പോ​യി. സി.​പി.​എം അ​നു​കൂ​ലി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്​ ഈ ​ഓ​ഫി​സ്. പ​ത്ത​നം​തി​ട്ട പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ 47 ജീ​വ​ന​ക്കാ​രു​ള്ള​തി​ൽ പ​ത്തി​ൽ താ​ഴെ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ജോ​ലി​​ക്കെ​ത്തി​യ​ത്.

ഇ​തി​ൽ ചി​ല​ർ ഇ​ട​ക്ക്​​ എ​ത്തു​ക​യും ചെ​യ്തു. മ​റ്റ്​ ഓ​ഫി​സു​ക​ളു​ടെ സ്ഥി​തി​യും ദ​യ​നീ​യ​മാ​യി​രു​ന്നു. പ​ഞ്ചി​ങ്​ ന​ട​ത്തി​ മു​ങ്ങി​യ​വ​രു​മു​ണ്ട്. മി​ക്ക ജീ​വ​ന​ക്കാ​രും യൂ​നി​യ​ൻ നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ സ​മ്മേ​ള​ന​ത്തി​ന്​ പോ​യ​വ​രാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു.

ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ച്ച്​ സ്ഥി​ര​മാ​യി പ​രി​പാ​ടി​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും അ​വ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​തു​ട​ങ്ങി. പ​ല ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​യി തു​റ​ന്നു പ​റ​യു​ന്നു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittamass leave controversy
News Summary - After the mass leave controversy, government employees gathered in conference
Next Story