Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightനാടിന് കരുത്തായി...

നാടിന് കരുത്തായി കൈതക്കൽ ബ്രദേഴ്‌സ് വായനശാല

text_fields
bookmark_border
Kaithakkal Brothers Library team
cancel
camera_alt

ബ്ര​ദേ​ഴ്സ് ഗ്ര​ന്ഥ​ശാ​ല​ക്കു​മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ (ഫ​യ​ൽ ചി​ത്രം)

അ​ടൂ​ർ: വാ​യ​ന​ക്ക​പ്പു​റം നാ​ടി​ന് ക​രു​ത്താ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കൈ​ത​ക്ക​ലി​ൽ ബ്ര​ദേ​ഴ്‌​സ് വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ. കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം തു​ട​ങ്ങി​യ സ​മ​യം മു​ത​ൽ സ​ജീ​വ​മാ​ണ് ഈ ​യു​വ​ജ​ന കൂ​ട്ടാ​യ്മ.

ബ്ര​ദേ​ഴ്‌​സ് ഗ്ര​ന്ഥ​ശാ​ല -സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​​െൻറ​യും സം​ഘ​ട​ന​യു​ടെ യു​വ​ത, വ​നി​ത വേ​ദി, ബാ​ല​വേ​ദി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​നാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

തു​ട​ര​ണം ജാ​ഗ്ര​ത എ​ന്ന പേ​രി​ൽ പ്ര​ദേ​ശ​ത്തെ കോ​വി​ഡ് പോ​സി​റ്റി​വാ​യ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന 'ഒ​രു പൊ​തി​സ്നേ​ഹം', ഹോം ​കെ​യ​ർ, മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ടെ​ലി കെ​യ​ർ, വീ​ട്ടി​ലി​രു​ന്നു​ള്ള വി​ര​സ​ത അ​ക​റ്റാ​ൻ 'വാ​യ​ന വാ​തി​ൽ​ക്ക​ൽ' ഓ​ൺ​ലൈ​ൻ വെ​ബി​നാ​റു​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ, കി​റ്റ് വി​ത​ര​ണം, ചി​കി​ത്സ ധ​ന​സ​ഹാ​യം, വാ​ക്സി​ൻ ച​ല​ഞ്ച് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

അ​തോ​ടൊ​പ്പം മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ​രി​സ്ഥി​തി ശു​ചീ​ക​ര​ണം, പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ വി​ത​ര​ണം, വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വൃ​ക്ഷ​ത്തൈ വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ, പ​രി​സ്ഥി​തി​ദി​ന ചി​ത്ര​ര​ച​ന മ​ത്സ​രം, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​മ്പ്​ സം​സ്ഥാ​ന​ത​ല പു​ര​സ്‌​കാ​ര​ങ്ങ​ൾ അ​ട​ക്കം ല​ഭി​ച്ച ഈ ​ചെ​റു​പ്പ​ക്കാ​ർ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും നാ​ടി​നോ​ടൊ​പ്പം ഉ​ണ്ട്. ഗ്ര​ന്ഥ​ശാ​ല-​സാം​സ്കാ​രി​ക കേ​ന്ദ്രം പ്ര​സി​ഡ​ൻ​റ്​ വി​മ​ൽ കൈ​ത​ക്ക​ൽ, സെ​ക്ര​ട്ട​റി പി. ​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ എ​സ്. വി​മ​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​നു ആ​ർ.​അ​മ്പാ​രി, വ​നി​ത​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ജെ. ​രാ​ജി, ജ​യ​ല​ക്ഷ്മി, ടി.​ചി​ന്നു വി​ജ​യ​ൻ, ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, വി.​എ​സ്. സാ​ഹി​ത്യ, എം. ​ല​ക്ഷ്മി​പ്രി​യ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Kaithakkal Brothers Library
News Summary - With great support Kaithakkal Brothers Library
Next Story