‘ഉണർവ്’ ഭിന്നശേഷി ദിനാഘോഷം; മികവുകാട്ടി ദീപ്തി സ്പെഷൽ സ്കൂൾ
text_fieldsഅടൂർ മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ കുട്ടികളുടെ ബാൻഡ് സംഘം
അടൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഓമല്ലൂരിൽ ജില്ല പഞ്ചായത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ‘ഉണർവ്’ ഭിന്നശേഷി ദിനാഘോഷത്തിൽ അടൂർ മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ കുട്ടികൾ കലാപരവും കായികവുമായ കഴിവുകൾ തെളിയിക്കുന്ന പരിപാടികൾ അവതരിപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തു. കലക്ടർ ഷിബു പതാക ഉയർത്തി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദീപ്തി സ്പെഷൽ സ്കൂൾ കുട്ടികളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തി. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കുട്ടികൾക്ക് ജില്ല കലക്ടർ ഷിബു സമ്മാനദാനം നിർവഹിച്ചു.

