ശസ്ത്രക്രിയയിലൂടെ അരകിലോ കല്ല് നീക്കി
text_fieldsഅറുപത്തഞ്ചുകാരനിൽനിന്ന് നീക്കം ചെയ്ത അര കിലോയോളമുള്ള കല്ല്
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ അറുപത്തഞ്ചുകാരനിൽനിന്ന് അരകിലോയോളമുള്ള കല്ല് നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മൂത്രസഞ്ചിയിൽ അടിഞ്ഞ കല്ലാണ് നീക്കം ചെയ്തത്. ഏഴര സെന്റിമീറ്റർ (മൊത്തം 15 സെ.മീ.) വലുപ്പവും അര കിലോ വരുന്നതുമായ രണ്ടു കല്ലാണ് നീക്കിയത്.
ഡോ. ദീപുവിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ലൈഫ് ലൈൻ സർജറി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോൺ, അനസ്തേഷ്യ വിഭാഗം ഡോ. അജോ എം. അച്ചൻകുഞ്ഞ്, നഴ്സുമാരായ സാംസി, സില്ല എന്നിവരാണ് ഉണ്ടായിരുന്നത്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലുപ്പമുള്ള മൂത്രസഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. പാപ്പച്ചൻ പറഞ്ഞു.

