Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിന്നോട്ടുവന്ന കാർ മറ്റൊരു കാറിലിടിച്ച് തീപിടിച്ചു

text_fields
bookmark_border
പിന്നോട്ടുവന്ന കാർ മറ്റൊരു കാറിലിടിച്ച് തീപിടിച്ചു
cancel
camera_alt

അ​ടൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ

അടൂർ: നഗരത്തിൽ യമുന ഹോട്ടലിന് എതിർവശത്തെ വീട്ടിൽനിന്ന് മെയിൻ റോഡിലേക്ക് പിന്നോട്ടുവന്ന കാർ പാർക്കുചെയ്തിരുന്ന കാറിലിടിച്ച് തീപിടിച്ചു. അടൂർ വേണാട് ഹൗസിൽ പ്രസാദ്. പി. തോമസിന്‍റെ ഹോണ്ട സിറ്റി കാറാണ് പിന്നിലേക്കുവന്ന് കോട്ടയം മരിയാതുരുത്ത് മൂഴയിൽ ഹൗസിൽ സാബു ഫിലിപ്പിന്‍റെ മാരുതി സ്വിഫ്റ്റ് കാറിൽ ഇടിച്ചുതിരിഞ്ഞ് മുൻവശം തകർന്ന് തീയും പുകയും ഉണ്ടായത്.

അഗ്നിരക്ഷസേനയെത്തി ഹോണ്ട സിറ്റി കാറിന്റെ ബോണറ്റിൽ നിന്നുയർന്ന പുക ശമിപ്പിച്ചു. അടൂർ ഫയർ സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ആർ. രാമചന്ദ്രൻ, ശ്രീജിത്, മുഹമ്മദ്, സന്തോഷ് ജോർജ്, അനീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The reversing car hit another car and caught fire
Next Story