മിനി ബസ് കത്തി നശിച്ചു
text_fieldsഎം.സി റോഡിൽ ഏനാത്തിന് സമീപം കത്തിയ ട്രാവലറിന്റെ തീ അണക്കുന്നു
അടൂർ: ഏനാത്തിന് സമീപം എം.സി റോഡിൽ പുതുശ്ശേരി ഭാഗത്ത് മിനി ബസ് തീ പിടിച്ചു പൂർണമായി കത്തി നശിച്ചു. അഞ്ചലിൽനിന്ന് വാങ്ങിയ സെക്കൻഡ് ഹാൻഡ് വാഹനത്തിനാണ് തീ പിടിച്ചത്. അടൂർ നിന്നും സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, ഗ്രേഡ് അസി സ്റ്റേഷൻ ഓഫിസർ കെ.ജി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ വാഹനം നിർത്തി ഡ്രൈവർ ഇറങ്ങി. തിരുവല്ല സ്വദേശി ഷാജിയുടെ ഉടമസ്ഥതയിൽ ഉള്ള ട്രാവലറാണ് അപകടത്തിൽ പെട്ടത്. കുറ്റൂർ സ്വദേശി റഷീദാണ് വാഹനം ഓടിച്ചിരുന്നത്.ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺജിത്, പ്രദീപ്, എം.സി. അജീഷ്, അനീഷ് കുമാർ, സജാദ് എന്നിവർ അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

