നാലു പതിറ്റാണ്ട് പഴക്കമുള്ള ചക്കുര് പാലം അപകടാവസ്ഥയില്‍
text_fieldsഅപകടാവസ്ഥയിലായ ചക്കുര് പാലം
അടൂർ: കടമ്പനാട്, പള്ളിക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കുര് പാലം അപകടാവസ്ഥയില്‍. പള്ളിക്കലാറിന് കുറുകെയുള്ള ഈ പാലത്തിന് നാല് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ പാലം കുലുങ്ങുന്നതായി സ്ഥലവാസികള്‍ പറയുന്നു. കടമ്പനാട് പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡിനെയും പള്ളിക്കല്‍ പഞ്ചായത്തിന്റെ പതിനെട്ടാം വാര്‍ഡിനെയും ബന്ധിപ്പിക്കുന്ന മുണ്ടപ്പള്ളി ജങ്ഷന് സമീപമാണ് പാലം.
മധ്യഭാഗത്തെ തൂണിന്റെ സംരക്ഷണഭിത്തി പൂര്‍ണമായി തകര്‍ന്ന നിലയിലും മുകള്‍വശത്ത് കമ്പി ദ്രവിച്ച് ഒടിഞ്ഞുമാറിയ നിലയിലുമാണ്. പള്ളിക്കല്‍ നിവാസികള്‍ക്ക് കടമ്പനാട് ഗോവിന്ദപുരം മാര്‍ക്കറ്റ്, കല്ലുകുഴി, പോരുവഴി, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലും കടമ്പനാട് നിവാസികള്‍ക്ക് പഴകുളം, മുണ്ടപ്പള്ളി സ്കൂള്‍, തെങ്ങമം തുടങ്ങിയ സ്ഥലങ്ങളില്‍ പോകാനുള്ള എളുപ്പമാര്‍ഗമാണ് ചക്കുര് പാലം. എത്രയും വേഗം പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

