വാക്സിൻ ലഭ്യത സന്ദേശമായി എത്തിച്ച് വിദ്യാർഥി കൂട്ടായ്മ
text_fieldsഅടൂർ: കോവിഡ് വാക്സിൻ ലഭ്യത ഫോണിൽ സന്ദേശമായി ലഭിക്കാനുള്ള സംവിധാനം ഒരുക്കി വിദ്യാർഥികൾ. 'കോവിൻ' ആപ്പിലെ വാക്സിൻ ലഭ്യതയുടെ വിവരങ്ങൾ ക്രോഡീകരിച്ച് ടെലിഗ്രാം ആപ് വഴിയാണ് വാക്സിൻ അലർട്ട് സന്ദേശങ്ങൾ ലഭിക്കുന്നത്. ദിവസേന വാക്സിൻ ലഭ്യമായ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ ജില്ല അടിസ്ഥാനത്തിൽ ലഭിക്കും. ഇതിനായി ടെലിഗ്രാം ആപ്പിൽ 14 ജില്ലകൾക്കുമായി 14 ഗ്രൂപ്പുകളുണ്ട്. വാക്സിൻ ലഭ്യത അറിയാൻ covin.gov.in ലോഗിൻ ചെയ്ത് ഓരോ തവണയും പരിശോധിക്കേണ്ടതിന് പകരം പുതിയ സംവിധാനം ഉപയോഗിക്കുന്നത്തോടെ വാക്സിൻ ലഭ്യമാകുന്ന ദിവസവും വിതരണ കേന്ദ്രവും മനസ്സിലാക്കി സൈറ്റിൽ കയറി രജിസ്ട്രേഷൻ നടത്താം.
ഓരോ ജില്ലയുടെയും ഡേറ്റയും തീയതിയും ശേഖരിച്ച് വെബ്സൈറ്റ് വഴി ടെലിഗ്രാം ഗ്രൂപ്പിലേക്ക് സന്ദേശമായി എത്തിക്കുകയാണ്. ഓരോ തവണയും ആരോഗ്യ വകുപ്പ് േഡറ്റ അപ്ഡേറ്റ് ചെയ്യുേമ്പാഴും ഗ്രൂപ്പിലും വിവരം എത്തും. ഇലക്ട്രോ കേരളയുടെ വെബ്സൈറ്റ് വഴിയാണ് ജില്ലതല ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. വെബ്സൈറ്റ്. Website link: https://vaccine-alert.github.io
സ്കൂൾ ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ ഇലക്ട്രോണിക് വിഭാഗത്തിൽ മത്സരിച്ച വിദ്യാർഥികൾ ചേർന്ന് 2017ൽ തുടങ്ങിയ കൂട്ടായ്മയാണ് 'ഇലക്ട്രോ കേരള'. അക്ഷയ് ജോസഫ്, (കണ്ണൂർ ഗവ. കോളജ്, താനൂർ), റിച്ചു ബിനി (അമൽജ്യോതി എൻജിനീയറിങ് കോളജ്, പാലാ ), വിഷു ജി. സാബു (ചെങ്ങന്നൂർ എൻജിനീയറിങ് കോളജ്, ആലപ്പുഴ) , ശ്രീനിവാസ് പൈ (എൽ.ബി.എസ് എൻജിനീയറിങ് കോളജ്, കാസർകോട്) , ഷേമ എലിസബത്ത് എബ്രഹാം (സെൻറ് ജോസഫ് എൻജിനീയറിങ് കോളജ്, കോട്ടയം), ലക്ഷ്മിനാരായണൻ (പോളിടെക്നിക് കോളജ്, കല്ലിശേരി), ആനന്ദ് (വടകര പോളിടെക്നിക് കോളജ്), റിച്ചു പ്രമോദ് (രാജഗിരി കോളജ്), എം . ശ്രീലക്ഷ്മി (സെൻറ് ഡൊമിനിക് കോളജ് , കാഞ്ഞിരപ്പള്ളി), എഞ്ജല മരിയ, റോബിൻ റോയ് എന്നിവരടങ്ങിയ വിദ്യാർഥി സംഘമാണ് ഇതിെൻറ പിന്നിൽ പ്രവർത്തിച്ചത്. കൂട്ടായ്മയുടെ ഭാഗമായി ഒരു സംരംഭം തുടങ്ങാനും ഇവർ പദ്ധതിയിടുന്നു.

