Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ് രണ്ടുപേരെ കടിച്ചു

text_fields
bookmark_border
Street dog attack
cancel

അടൂർ: അടൂർ നഗരത്തിൽ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ രണ്ടുപേർക്ക് നായുടെ കടിയേറ്റു. നഗരത്തിൽ കടയടക്കുന്നതോടെ മിക്ക കടകളുടെയും മുന്നിൽ നാലും അഞ്ചും നായ്ക്കളാണ് തമ്പടിക്കുന്നത്. നായ് ശല്യം കാരണം ടൗണിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.

നടന്നു പോകുന്നവരുടെ പിറകെ ചെന്ന് കടിക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ജങ്ഷൻ -സെന്‍റ് മേരീസ് റോഡിലും പാർഥസാരഥി റോഡിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഉച്ചസമയം റോഡിലൂടെ തലങ്ങും വിലങ്ങും തെരുവുനായ്ക്കൾ ഓടുന്നത് കാണാം. വൈകീട്ട് സ്കൂൾ വിട്ട് വരുന്ന വിദ്യാർഥികളെയും നായ്ക്കൾ ശല്യം ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - street dog ​​bit two people
Next Story