റോഡിലെ കുഴിയടച്ച് ട്രാഫിക് പൊലീസ്
text_fieldsഅടൂരിൽ ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയടക്കുന്നു
അടൂർ: റോഡിലെ കുഴി നികത്തി ട്രാഫിക്ക് പൊലീസ്. രണ്ട് ദിവസം മുമ്പ് അടൂർ സെൻട്രൽ ജങ്ഷൻ -നെല്ലിമൂട്ടിപ്പടി പാതയിൽ വേ ബ്രിഡ്ജിന് സമീപം ഉള്ള റോഡിലെ കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാൾ ഇന്നലെ മരിച്ചിരുന്നു. അപകടത്തിന് കാരണമായ ഈ കുഴിയാണ് പൊലീസുകാർ അടച്ചത്. ആഴ്ചകൾക്ക് മുമ്പ് പൈപ്പ് പൊട്ടി രൂപപ്പെട്ട റോഡിലെ കുഴി നികത്താൻ വാട്ടർ അതോറിറ്റിയോ കെ.ആർ.എ.ഫ്.ബിയോ നടപടി സ്വീകരിച്ചിരുന്നില്ല. പൊലീസ് ആവിശ്യപ്പെട്ടിട്ടും കുഴി നികത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ട്രാഫിക്ക് എസ്.ഐ ജി. സുരേഷ് കുമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ കുഴി അടച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

