പൊലീസുകാരെ മർദിച്ചു; വസ്ത്ര വ്യാപാര കേന്ദ്രം ജീവനക്കാർ അറസ്റ്റിൽ
text_fieldsപൊലീസിനെ മർദിച്ച കേസിൽ അടൂരിൽ അറസ്റ്റിലായവർ
അടൂർ: മൊബൈൽ ഫോൺ കടയുടെ പണി തടസ്സപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയെയും പൊലീസുകാരനെയും ദേഹോപദ്രവം ഏൽപിച്ച കേസിൽ ആറുപേർ അറസ്റ്റിലായി. അടൂർ കെ.ആർ.എം ടവറിൽ പ്രവർത്തിക്കുന്ന കരിക്കിനേത്ത് വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരാണ് അറസ്റ്റിലായത്.
ഏഴംകുളം ചക്കനാട്ട് കിഴക്കേതിൽ രാധാകൃഷ്ണൻ (52), കൊടുമൺ ഐക്കാട് മണ്ണൂർ വീട്ടിൽ ഹരികുമാർ (58), ചുനക്കര അര്യാട്ട് കൃപാലയം വീട്ടിൽ ശാമുവേൽ വർഗീസ് (42), ഏറത്ത് നടക്കാവിൽ വടക്കടത്തുകാവ് താഴേതിൽ വീട്ടിൽ പി.കെ. ജേക്കബ് ജോൺ (40), താമരക്കുളം വേടരപ്ലാവ് മുറിയിൽ കല്ലുകുറ്റിയിൽ വീട്ടിൽ സജു (36), കട്ടപ്പന വള്ളക്കടവ് പടിഞ്ഞാറ്റ് വീട്ടിൽ അനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ബി. അജി, സി.പി.ഒ പ്രമോദ് എന്നിവരെയാണ് ദേഹോപദ്രവമേൽപിച്ചത്.
വ്യാഴാഴ്ച രാവിലെ 9.15നാണ് സംഭവം. ജോലി തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസുണ്ട്. വസ്ത്രശാല ഉടമ ജോസ് ഒന്നാം പ്രതിയാണ്. ഇദ്ദേഹം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെപ്പറ്റി വസ്ത്രശാല അധികൃതർ പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

