സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്; മൂന്ന് പേർ അറസ്റ്റിൽ
text_fieldsഅഖിൽ വിഷ്ണു ബെജിൻ
അടൂർ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പുതുശ്ശേരിഭാഗം വയല കപ്രയ്യത്ത് വീട്ടിൽ ബെജിൻ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ അഖിൽ (22), അടൂർ മലമേക്കര കടയ്ക്കൽ തെക്കേതിൽ വീട്ടിൽ വിഷ്ണു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറത്ത് മഹർഷിക്കാവ് മഹേഷ് ഭവനത്തിൽ മഹേഷിനാണ് (36) മർദനത്തിൽ തലക്ക് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി എട്ടിന് അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് സംഭവമുണ്ടായത്. ബെജിൻ തന്റെ കൂടെ ബസിൽ വരാൻ മഹേഷിനെ നിർബന്ധിച്ചെങ്കിലുംമഹേഷ് ഇതിനു തയാറായില്ല. തുടർന്നുള്ള പ്രകോപനത്തിൽ ബെജിൻ കല്ല് ഉപയോഗിച്ച് മഹേഷിന്റെ തലക്ക് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഖിലും വിഷ്ണുവും ചേർന്ന് മഹേഷിനെ മർദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

