പ്രിൻസിപ്പലുമില്ല അധ്യാപകരുമില്ല; മാരൂർ സ്കൂളിൽ പ്ലസ്ടു ക്ലാസ് തുടങ്ങിയില്ല
text_fieldsമാരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ
അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മാരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ തിങ്കളാഴ്ച പ്ലസ് ടു ക്ലാസ് തുടങ്ങിയില്ല. പ്രധാനാധ്യാപികയോ ഹൈസ്കൂൾ അധ്യാപകർക്കോ ചുമതല കൈമാറാത്തതിനാൽ വിദ്യാർഥികളോട് സ്കൂളിൽ വരേണ്ട എന്നായിരുന്നു അറിയിപ്പ്.
െഗസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള ഹയർ സെക്കൻഡറി, വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഞായറാഴ്ചയാണ് ലഭിക്കുന്നത്. ഇതനുസരിച്ച് തിങ്കളാഴ്ചത്തെ പത്രങ്ങളിൽ വാർത്ത വന്നതനുസരിച്ച് അപേക്ഷ ലഭിച്ചുതുടങ്ങിയതായും വെള്ളിയാഴ്ച മുഖാമുഖം നിശ്ചയിച്ചതായും അടുത്ത തിങ്കളാഴ്ച ക്ലാസ് തുടങ്ങാനാകുമെന്നും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശങ്കർ മാരൂരും സ്കൂൾ പ്രധാന അധ്യാപിക മിനി പ്രസാദും 'മാധ്യമ'ത്തോട് പറഞ്ഞു.
2014ൽ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയതുമുതൽ ഈ വിഭാഗത്തില്‍ സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ പ്ലസ്ടു പഠനം പ്രതിസന്ധിയിലാണ്. നിലവില്‍ സയന്‍സില്‍ 42ഉം കോമേഴ്സില്‍ 29ഉം ഉള്‍പ്പെടെ 71 കുട്ടികളുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അനുമതി ലഭിച്ചില്ല. ഇതോടെ 71 കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അധ്യാപകരില്ലാത്ത സ്ഥിതിയായി. ആകെ ആശ്രയം വിക്ടേഴ്സ് ചാനലായിരുന്നു. പിന്നീട് പ്രധാനാധ്യാപിക ഇടപെട്ട് ബി.ആര്.സിയില്‍നിന്നുള്ള അധ്യാപകരെ കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കി. 12 അധ്യാപകരുടെ തസ്തികയാണ് വേണ്ടത്.
ഇത്രയും അധ്യാപക തസ്തിക അനുവദിക്കുന്ന കാര്യത്തില്‍ ഏഴുവര്‍ഷമായി വിദ്യാഭ്യാസ വകുപ്പിെൻറ അനാസ്ഥ തുടരുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏനാദിമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ശങ്കര്‍ മാരൂര്‍, ജില്ല പഞ്ചായത്ത് അംഗം ബീന പ്രഭ എന്നിവര്‍ മന്ത്രി ശിവന്‍കുട്ടിക്കു നിവേദനം നല്‍കിയിരുന്നു. മാസങ്ങളായിട്ടും നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

