Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightജല അതോറിറ്റിയുടെ...

ജല അതോറിറ്റിയുടെ അനാസ്ഥ; കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു

text_fields
bookmark_border
ജല അതോറിറ്റിയുടെ അനാസ്ഥ; കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു
cancel
camera_alt

അടൂർ അമ്പാടി ജങ്ഷനിൽ പൈപ്പിട്ട ഭാഗത്ത് താഴ്ന്ന ലോറി

അ​ടൂ​ർ: കാ​യം​കു​ളം -പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ ജ​ല അ​തോ​റി​റ്റി പൈ​പ്പി​ടാ​ൻ കു​ഴി​ച്ച ഭാ​ഗം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പു​ത​ഞ്ഞ് അ​പ​ക​ടം പ​തി​വാ​കു​ന്നു. അ​ടൂ​ർ മു​ത​ൽ പ​ഴ​കു​ളം വ​രെ​യാ​ണ് പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. പ​ണി ആ​രം​ഭി​ച്ച്​ എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല.

പ​ഴ​കു​ള​ത്ത് നി​ന്ന് വാ​യ​ന​ശാ​ല ജ​ങ്ഷ​ൻ വ​രെ മാ​ത്ര​മാ​ണ് പൈ​പ്പി​ട്ട​ത്. റോ​ഡി​ന് ഇ​രു​വ​ശ​വും പൈ​പ്പി​ട്ട ശേ​ഷം ശ​രി​യാ​യ വി​ധ​ത്തി​ൽ ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണ് താ​ഴ്ന്ന് വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​തയുണ്ട്.

അ​മ്പാ​ടി ജ​ങ്​​ഷ​നി​ലാ​ണ് ഏ​റെ പ്ര​ശ്നം. ഇ​വി​ടെ ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ താ​ഴു​ന്നു. ബൈ​ക്കു​ക​ൾ റോ​ഡ​രി​കി​ലേ​ക്കി​റ​ക്കി​യാ​ൽ തെ​ന്നി മ​റി​യു​ന്നു. അ​ടൂ​ർ ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ൽ റോ​ഡ​രി​കി​ൽ പൈ​പ്പി​റ​ക്കി കൂ​ട്ടി​യി​ട്ട​തും അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണി​ത്. അ​തി​നാ​ൽ പൈ​പ്പു​ക​ൾ ഇ​വി​ടെ നി​ന്ന്​ മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaaccidentKayamkulam Pathanapuram state highway
News Summary - negligence of water authority; Accidents are common on the Kayamkulam-Pathanapuram state highway
Next Story