വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsഅഖിൽ വിജയൻ
അടൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ വിജയ(27)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുള്ള യുവതി വിധവയാണ്.
2025 മേയിലാണ് സംഭവം. ഫേസ്ബുക്കിൽ അഖിൽ വിജയൻ ആട് വിൽപനയുമായി ബന്ധപ്പെട്ട് തന്റെ നമ്പറോടു കൂടി ഒരു പോസ്റ്റിട്ടിരുന്നു. ഇതു ശ്രദ്ധയിൽപെട്ട യുവതി ഈ നമ്പറിൽ ബന്ധപ്പെട്ടു. തുടർന്ന് ഇവർ പരിചയപ്പെടുകയും വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അടൂരിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
ഇതിനിടയിൽ യുവതി ഗർഭിണിയായി. ഇതോടെ ഗർഭനിരോധിത ഗുളികകൾ യുവതിക്ക് നൽകി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖിൽ വിജയൻ കടന്നുകളയുകയായിരുന്നു. യുവതി അടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

