Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightതദ്ദേശ സ്ഥാപന ബജറ്റ്

തദ്ദേശ സ്ഥാപന ബജറ്റ്

text_fields
bookmark_border
budget
cancel
camera_alt

അടൂർ നഗരസഭ ബജറ്റ്​ വൈസ് ചെയർപേഴ്സൺ

രാജി ചെറിയാൻ അവതരിപ്പിക്കുന്നു

അടൂർ നഗരസഭ: പട്ടികജാതി വിഭാഗത്തിനും റോഡ് വികസനത്തിനും മുൻഗണന

അ​ടൂ​ർ: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും റോ​ഡ് വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി അ​ടൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി ചെ​റി​യാ​ൻ അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. 72.50,74754 കോ​ടി വ​ര​വും 65.01 കോ​ടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ശു​ചി​ത്വ മേ​ഖ​ല​ക്ക്​ 1.65 കോ​ടി​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്​ 1.74 കോ​ടി​യും വ​ക​യി​രു​ത്തി. സ്കോ​ള​ർ​ഷി​പ്പി​ന്​15 ല​ക്ഷം രൂ​പ​യും ഭൂ​മി വാ​ങ്ങാ​ൻ 30 ല​ക്ഷം രൂ​പ​യും ഉ​ൾ​ക്കൊ​ളി​ച്ചി​ട്ടു​ണ്ട്. വി​വി​ധ​പൊ​തു​മ​രാ​മ​ത്ത് വ​ർ​ക്കു​ക​ൾ​ക്ക് 4.64 കോ​ടി​യും കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ 15 ല​ക്ഷ​വും അം​ഗ​ൻ​വാ​ടി​ക​ളു​ടെ​യും ഹെ​ൽ​ത്ത് സെ​ന്‍റ​ർ ന​വീ​ക​ര​ണം സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് 58 ല​ക്ഷ​വും ഹ​രി​ത ക​ർ​മ​സേ​ന​ക്ക്​ വാ​ഹ​നം വാ​ങ്ങാ​ൻ 10 ല​ക്ഷ​വും പു​തി​യ​കാ​വ് ചി​റ പ്രാ​ദേ​ശി​ക ടൂ​റി​സം പ​ദ്ധ​തി​ക്ക് 10 ല​ക്ഷ​വും പാ​ലി​യേ​റ്റ് കെ​യ​ർ വാ​ഹ​നം വാ​ങ്ങാ​ൻ ആ​റു ല​ക്ഷ​വും ഹാ​പ്പി​ന​സ് പാ​ർ​ക്കി​ന് അ​ഞ്ചു ല​ക്ഷ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പു​തി​യ​കാ​വി​ൽ ചി​റ​യി​ൽ പ്രാ​ദേ​ശി​ക ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 10 ല​ക്ഷ​വും വ​ക​യി​രു​ത്തി.

കോന്നി ബ്ലോക്ക് പഞ്ചായത്തിൽ പ്രാദേശിക വികസനത്തിന് പ്രാധാന്യം

കോ​ന്നി: കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023-24 വ​ർ​ഷ​ത്തെ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ 2021 -22, 2022 - 23 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ 62 ല​ക്ഷം രൂ​പ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ചു. 2024 -25 വ​ർ​ഷ​ത്തി​ൽ 60 ല​ക്ഷം രൂ​പ വ​ര​വും അ​ത്ര​ത​ന്നെ ചെല​വും ഈ ​ബജറ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന(​ഗ്രാ​മീ​ൺ) പ്ര​കാ​രം ആ​വാ​സ് പ്ല​സ് ആ​പ്ലി​ക്കേ​ഷ​നി​ൽ രജി​സ്റ്റ​ർ ചെ​യ്ത ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് 2021-22 മു​ത​ൽ ഭ​വ​ന നി​ർ​മാ​ണ ധ​ന​സ​ഹാ​യ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. 2024 -25 വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന തു​ക പ​രി​ഗ​ണ​ന അ​നു​സ​രി​ച്ച് ന​ൽ​കും. കേ​ന്ദ്ര ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ന്റി​ന​ത്തി​ൽ 2021 - 22 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച് തു​ട​ങ്ങി​യ​ത്.

ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ന്റ് ടൈ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന പ​ദ്ധ​തി​ക​ൾ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ,ശു​ചി​ത്വ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യാ​ണ്. കേ​ന്ദ്ര ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ന്റി​ന​ത്തി​ൽ ബേ​സി​ക് അ​ൺ​ടൈ​ഡ് ഫ​ണ്ട് അ​നു​വ​ദി​ച്ചു​തു​ട​ങ്ങി​യ​ത് വി​ക​സ​ന ഫ​ണ്ടി​ൽ കു​റ​വ് വ​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യാ​ണ്. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഭ​വ​ന​ നി​ർ​മാണ​ത്തി​നാ​യി ലൈ​ഫ് പ​ദ്ധ​തി വി​ഹി​ത​മാ​യി 1.81കോടി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ 2024-25ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി പൊ​തു വി​ഭാ​ഗം പ​ദ്ധ​തി വി​ഹി​ത​മാ​യി 4.15 കോടി​യും പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​ന് 1.63 കോടി​യും പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​ത്തി​ന് 7,64,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ ആ​കെ 5.85കോടി​യാ​ണ് ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് നീ​തു ചാ​ർ​ളി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് എം.​വി. അ​മ്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പന്തളം നഗരസഭയിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് മുൻതൂക്കം

പ​ന്ത​ളം: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ബ​ജ​റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ യു. ​ര​മ്യ അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ർ​പേ​ഴ്‌​സ​ൻ സു​ശീ​ല സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ട്ടു​കോ​ടി​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്.

പി.​എം.​എ.​വൈ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട് ന​ൽ​കാ​ൻ ആ​റു കോ​ടി, ക്ഷേ​മ​പെ​ൻ​ഷ​ന് 7.3 കോ​ടി, കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ ഐ.​ടി പാ​ർ​ക്കി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​നും അ​ച്ച​ൻ​കോ​വി​ലാ​റി​ന്റെ തീ​ര​സം​ര​ക്ഷ​ണ​ത്തി​നും ന​ട​പ്പാ​ത​ക​ൾ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​തി​നും ഓ​രോ കോ​ടി വീ​തം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 3.73 കോ​ടി, 83.78 കോ​ടി വ​ര​വും 79.38 കോ​ടി ചെ​ല​വും 4.4 കോ​ടി മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.

കോട്ടാങ്ങലിന്​ 10 കോടിയുടെ ബജറ്റ്

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ 2024-25 വാ​ര്‍ഷി​ക ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ചു. 10.31 കോടി വ​ര​വും 7.40 കോടി ചെ​ല​വും 4.79 കോടി നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​മീ​ല ബി​വീ അ​വ​ത​രി​പ്പി​ച്ചു.

കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 20 ല​ക്ഷം രൂ​പ​യും വ​ഴി​വി​ള​ക്ക്​ വൈ​ദ്യു​ത​ലൈ​ന്‍ നീ​ട്ടാൻ 10 ല​ക്ഷം രൂ​പ​യും, റോ​ഡു പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ 59 ല​ക്ഷം രൂ​പ​യും റോ​ഡി​ത​ര പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 42 ല​ക്ഷം രൂ​പ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൃ​ഷി, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ന​വേ​റ്റിവ് പ​ദ്ധ​തി​യാ​യി ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നം ബ​ജ​റ്റി​ൽ​തു​ക മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി​വി​ക​സ​നം, സാ​മൂ​ഹ്യ​ക്ഷേ​മം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ സ​ബ്സി​ഡി​യാ​യി 1,90,53,000 രൂ​പ​യും പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി മൂ​ന്നു ല​ക്ഷം രൂ​പ​യും വാ​വായ്പൂര്​ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ ഷോപ്പിങ്​ കോം​പ്ല​ക്സ്, ചു​ങ്ക​പ്പാ​റ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണത്തിന്​ തു​ക ഉ​ള്‍ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ്​ ബി​നു ജോ​സ​ഫ്​ അ​ധ്യ​ക്ഷ​ത​വഹിച്ചു.

കല്ലൂപ്പാറ പഞ്ചായത്തിൽ കാർഷിക മേഖലക്ക് മുൻഗണന

മ​ല്ല​പ്പ​ള്ളി: കാ​ർ​ഷി​ക​മേ​ഖ​ല​ക്കും ഭ​വ​ന പ​ദ്ധ​തി​ക്കും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ്റ് ചെ​റി​യാ​ൻ എം.​മ​ണ്ണ​ഞ്ചേ​രി അ​വ​ത​രി​പ്പി​ച്ചു.

12.48 കോ​ടി വ​ര​വും 11.65​ കോ​ടി​ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്നു. ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക്ക് 75,49,000 രൂ​പ​യും ഭ​വ​ന​നി​ർ​മാ​ണം, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സേ​വ​ന മേ​ഖ​ല​ക്ക് 2,26,03,315 രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ്​ ഗീ​ത ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta NewsLocal body budget
News Summary - Local body budget
Next Story