ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പ്
text_fieldsലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ റോവർ റോബോട്ടുകൾ
നിർമിക്കുന്ന കുട്ടികൾ
അടൂർ: കാലാവസ്ഥ നിർണയം മുതൽ ബഹിരാകാശ വിനിമയം വരെ കുട്ടികൾ തൊട്ടറിഞ്ഞ ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പ് അടൂർ ജി.എച്ച്.എസ്.എസിൽ സമാപിച്ചു.
പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ തയാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.
ജില്ല ക്യാമ്പിൽനിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മെയിൽ നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സ്കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കുമെന്ന പ്രതിജ്ഞ എടുത്താണ് അടൂർ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ ക്യാമ്പിൽനിന്ന് കുട്ടികൾ പിരിഞ്ഞുപോയത്.
കൈറ്റ് ജില്ല കോഓഡിനേറ്റർ മനുമാത്യു, മാസ്റ്റർ ട്രെയിനർമാരായ സി.കെ. ജയേഷ്, കെ.ജി. അഭിലാഷ്, ഗിരീഷ് കുമാർ, തോമസ് ഡേവിഡ്, റോബി ചെറിയാൻ, താരാ ചന്ദ്രൻ, ബ്ലെസി ഫിലിപ്പ്, ജ്യോതി ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

