Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഏറത്ത് സർവിസ് സഹകരണ...

ഏറത്ത് സർവിസ് സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു

text_fields
bookmark_border
ഏറത്ത് സർവിസ് സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു
cancel

അ​ടൂ​ർ: കോ​ൺ​ഗ്ര​സ് 30 വ​ർ​ഷ​മാ​യി ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന ഏ​റ​ത്ത് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം എ​ൽ.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ഒ​മ്പ​തം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ.​ഡി.​എ​ഫി​ലെ എ​ട്ടു പേ​രും കോ​ൺ​ഗ്ര​സി​ലെ ഒ​രാ​ളും വി​ജ​യി​ച്ചു. എ​ൽ.​ഡി.​എ​ഫി​ലെ ഡോ. ​മ​ഹേ​ഷ് ആ​ര്യാ​ട്ട്, കെ. ​മോ​ഹ​ന​ൻ, രാ​ജേ​ഷ് ആ​മ്പാ​ടി, ജെ. ​ശൈ​ലേ​ന്ദ്ര​നാ​ഥ്, സു​ജ സാ​ബു, സ്വ​പ്ന സ​തീ​ശ​ൻ, ഷേ​ർ​ളി യോ​ഹ​ന്നാ​ൻ, വി. ​കു​ട്ട​പ്പ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

യു.​ഡി.​എ​ഫി​ൽ​നി​ന്ന് ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ൻ​റ്​ കോ​ൺ​ഗ്ര​സി​ലെ നി​മേ​ഷ് രാ​ജ് മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്.തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​യ സം​ഘ​ർ​ഷം ഉ​ണ്ടാ​യി. ത​ങ്ങ​ളു​​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ക​യ​റി സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം ന​ട​ത്തി​യെ​ന്ന് ബി.​ജെ.​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി.​ജെ.​പി അ​ടൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്ന് മൂ​ന്ന് മു​ന്ന​ണി​ക​ളും ആ​രോ​പി​ക്കു​ന്നു. ക​ള്ള​വോ​ട്ട് ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ നെ​ടും​പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​ക്ക് 12ന് ​വെ​ള്ള​ക്കു​ള​ങ്ങ​ര - മ​ണ്ണ​ടി റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoorLDFErath Service Cooperative Bank
News Summary - LDF took control of Erath Service Cooperative Bank
Next Story