Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഗ്രാമീണ...

ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കും

text_fields
bookmark_border
ksrtc bus
cancel

അ​ടൂ​ർ: കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വെ​ച്ച ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഷെ​ഡ്യൂ​ൾ ക​മ്മി​റ്റി ചേ​ർ​ന്നി​രു​ന്നു. മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന ദ​ള​വ, പ​ട്ടാ​ഴി, കൈ​ത​പ​റ​മ്പ്- കൊ​ട്ടാ​ര​ക്ക​ര എ​ന്നീ സ​ർ​വി​സു​ക​ൾ മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തെ​ങ്ങ​മം, ദേ​ശ​ക്ക​ല്ലും​മൂ​ട്- ഏ​നാ​ത്ത്, ചാ​യ​ലോ​ട്-​പ​ത്ത​നാ​പു​രം-​തേ​പ്പു​പാ​റ തു​ട​ങ്ങി​യ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ൾ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് പു​നഃ​സ്ഥാ​പി​ക്കും.

അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് - ഗു​രു​വാ​യൂ​ർ, കോ​ട്ട​യം-​പാ​ലാ-​തൊ​ടു​പു​ഴ, നേ​ര്യ​മം​ഗ​ലം-​മൂ​ന്നാ​ർ-​ദേ​വി​കു​ളം, തി​രു​വ​ന​ന്ത​പു​രം പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ൾ​ക്ക് ബ​സു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​ക്കും ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടു​ന്ന അ​ന്തി​ച്ചി​റ, ചെ​റു​ല​യം -പെ​രും​പു​ളി​ക്ക​ൽ, അ​ടൂ​ർ-​കീ​രു​കു​ഴി തു​ട​ങ്ങി​യ ഭാ​ഗ​ത്തേ​ക്കും സ​ർ​വി​സു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ന​ട​ത്താ​നാ​വ​ശ്യ​മാ​യ ബ​സു​ക​ളും ജീ​വ​ന​ക്കാ​രെ​യും അ​നു​വ​ദി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCrural areasKSRTC Bus services
News Summary - KSRTC Bus services to rural areas will be restored soon
Next Story