Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightകാ​യം​കു​ളം -...

കാ​യം​കു​ളം - പ​ത്ത​നാ​പു​രം പാ​ത; നി​ർ​മാ​ണം തോ​ന്നും​പ​ടി; അ​പ​ക​ടം പ​തി​വ്

text_fields
bookmark_border
കാ​യം​കു​ളം - പ​ത്ത​നാ​പു​രം പാ​ത; നി​ർ​മാ​ണം തോ​ന്നും​പ​ടി; അ​പ​ക​ടം പ​തി​വ്
cancel
camera_alt

കാ​യം​കു​ളം-പ​ത്ത​നാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ ഭാ​ഗി​ക​മാ​യി നി​ർ​മാ​ണം ന​ട​ത്തിയ ക​ലു​ങ്കി​നോ​ടു​ചേ​ർ​ന്ന വൈ​ദ്യു​തി പോ​സ്റ്റ്

അ​ടൂ​ർ: കാ​യം​കു​ളം-​പ​ത്ത​നാ​പു​രം പാ​ത​യി​ൽ അ​ടൂ​ർ മു​ത​ൽ പ്ലാ​ന്‍റേ​ഷ​ൻ ജ​ങ്ഷ​ൻ വ​രെ സൂ​ച​ന ദി​ശാ​ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം പെ​രു​കു​ന്നു. കു​ഴി​യി​ൽ വീ​ണും മ​റ്റ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടും ഇ​തി​നോ​ട​കം നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണു കെ​ട്ടി​ൽ വീ​ട്ടി​ൽ സാ​മു​വേ​ൽ കു​ട്ടി (70) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. സാ​മു​വേ​ലി​ന്‍റെ ത​ല​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും തോ​ളെ​ല്ല് അ​ക​ന്ന് മാ​റു​ക​യും ചെ​യ്തു. അ​ശാ​സ്ത്രീ​യ റോ​ഡ് പ​ണി കാ​ര​ണം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കി​ട​പ്പു​രോ​ഗി​ക​ളാ​യ​വ​ർ ഇ​തി​നു​പു​റ​മെ​യാ​ണ്.

റോ​ഡി​ലെ ആ​ദ്യ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റ് ഇ​നി​യും മാ​റ്റി​യി​ട്ടി​ല്ല. ര​ണ്ട് ക​ലു​ങ്കി​ന്‍റെ​യും തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തി​ലും സൂ​ച​ന ബോ​ർ​ഡു​ക​ൾ ഇ​ല്ല. അ​ടൂ​ർ സെ​ൻ​ട്ര​ൽ ടോ​ളി​ൽ​നി​ന്നും പ​ത്ത​നാ​പു​ര​ത്തേ​ക്കു​ള്ള റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തും ബോ​ർ​ഡ് ഇ​ല്ല . നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ചെ​യ്തി​ട്ടി​ല്ല. ഇ​ത്​ സം​ബ​ന്ധി​ച്ച്​ അ​ടൂ​ർ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും പാ​ലി​ച്ചി​ട്ടി​ല്ല.

എം.​കെ.​കെ സ​ർ​വി​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ല​ത്തോ​ട് ചേ​ർ​ന്ന അ​പ​ക​ട​ക​ര​മാ​യ ഭാ​ഗം പു​ന​ർ നി​ർ​മി​ക്കു​ക, ഓ​ട​ക​ളി​ലെ സ്ലാ​ബു​ക​ൾ കൃ​ത്യ​മാ​യി ചേ​ർ​ക്കു​ക, പ​ല സ്ഥ​ല​ങ്ങ​ളി​ലും ടാ​റി​ങ് ഇ​ള​ക്കാ​തെ മു​ക​ളി​ൽ ടാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ റോ​ഡ് സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ല. ഏ​ഴം​കു​ളം ക​നാ​ൽ ഭാ​ഗ​ത്തെ വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗ​ത്തെ പൈ​പ്പ് ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ടി.​ബി ജ​ങ്​​ഷ​നി​ൽ പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പം കൊ​ണ്ട കു​ഴി മാ​റ്റാ​നും ന​ട​പ​ടി​യാ​യി​ല്ല. ഇ​വി​ടെ റി​ഫ്ല​ക്ട​റും സ്ഥാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionPathanapuramKayamkulamAccident
News Summary - Kayamkulam - Pathanapuram Road
Next Story