Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഅശരണനായ വയോധികനെ...

അശരണനായ വയോധികനെ കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു

text_fields
bookmark_border
അശരണനായ വയോധികനെ കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു
cancel
camera_alt

ത​ങ്ക​പ്പ​നെ മി​ത്ര​പു​രം ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ക്കുന്നു

അ​ടൂ​ർ: മൈ​ല​പ്ര കു​രു​ട​ൻ​കു​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ബ​ന്ധു​ക്ക​ൾ ആ​രും ഇ​ല്ലാ​തെ ഒ​റ്റ​ക്ക് ക​ഴി​ഞ്ഞി​രു​ന്ന ത​യ്യ​ൽ​ക്കാ​ര​ൻ ത​ങ്ക​പ്പ​നെ മി​ത്ര​പു​രം ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്തു.

അ​വി​വാ​ഹി​ത​നാ​യ ത​ങ്ക​പ്പ​ൻ ഏ​തു നാ​ട്ടു​കാ​ര​നാ​ണെ​ന്നൊ ബ​ന്ധു​ക്ക​ൾ ആ​രെ​ന്നോ അ​യ​ൽ​വാ​സി​ക​ൾ​ക്കു​പോ​ലും അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കു​രു​ട​ൻ കു​ഴി​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ത​യ്യ​ൽ ജോ​ലി ചെ​യ്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന​ത്. ഇ​ട​ക്ക്​ ക​ഥാ​പ്ര​സം​ഗ പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​രെ അ​വ​ശ​നാ​യ നി​ല​യി​ൽ ക​ഴി​ഞ്ഞ ത​ങ്ക​പ്പ​ന് മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലു​സെൻറ് സ്ഥ​ലം ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ ഒ​രു​മു​റി ഷെ​ഡി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു താ​മ​സം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ജു മ​ണി​ദാ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്ത​ത്. ക​ണ്ണി​െൻറ കാ​ഴ്ച ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്.

മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്രി​ക സു​നി​ൽ, അം​ഗം ശോ​ശാ​മ്മ ജോ​ൺ​സ​ൻ, ഡോ. ​അ​ജ​യ​കു​മാ​ർ, അ​രു​ൺ ശ​ശി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ പ്ര​തി​നി​ധി​ക​ൾ എ.​പി. സ​ന്തോ​ഷ്, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, കു​ട​ശ​നാ​ട് മു​ര​ളി, ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഏ​റ്റെ​ടു​ക്ക​ലി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasturba Gandhi Bhavan
News Summary - Kasturba Gandhi Bhavan took over the helpless old man
Next Story