കൃഷിയിടത്തിലെ കപ്പ സൗജന്യമായി നൽകി
text_fieldsഅടൂർ: കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്നാളം പ്രദേശത്തെ കുടുംബങ്ങളിൽ വിതരണം ചെയ്യുന്നതിനായി തെൻറ കൃഷിയിടത്തിലെ നൂറുമൂടിൽപരം കപ്പ സൗജന്യമായി നൽകി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിനു പി. രാജൻ. കോൺഗ്രസ് മൂന്നാളം 88-ാം നമ്പർ ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രദേശത്ത് വിതരണം ചെയ്തു. ഷിബു ബേബി, ജെറിൻ ജോസഫ്, സുരേഷ് അടൂർ, രാജീവ്, വിനുപിള്ള, ശ്രീകുമാർ, രാജീവ്, പൊന്നച്ചൻ, പ്രിൻസ്, സുനിത സുരേഷ് എന്നിവർ നേതൃത്വം നൽകി.
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോവി ഡ് മൂലവും മറ്റു ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന വീടുകളിൽ എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരച്ചീനി കിറ്റ് വിതരണം ചെയ്തു. കുന്നന്താനം മുരളീധര കുറുപ്പ് 750 കിലോ മരച്ചീനി സൗജന്യമായി നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി ഷിബു മടുക്കോലിൽ, ജെയ്സൺമാത്യു, ജോബിൻ സാമുവേൽ, ഷെറിൻ, ജോളി എന്നിവർ നേതൃത്വം നൽകി.

