അടൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഇനി പെൺകുട്ടികളും
text_fieldsഅടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ് വിഭാഗത്തിൽ ഈ വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ സർക്കാർ ഉത്തരവായി. ഈ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിലും അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ അനുവദിച്ചിരുന്നില്ല.
1917ൽ സ്കൂൾ ആരംഭിച്ചപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു. 1962ൽ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ബോയ്സ് സ്കൂൾ എന്നും ഗേൾസ് സ്കൂളെന്നും രണ്ടായി പിരിഞ്ഞു.
1997ൽ സ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിച്ചപ്പോൾ പെൺകുട്ടികൾക്കും പ്രവേശനം നൽകിയെങ്കിലും അഞ്ച് മുതൽ പത്ത് വരെ ക്ലാസിൽ ആൺകുട്ടികൾ മാത്രമായി തുടർന്നു. സ്കൂൾ പി.ടി.എ പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. അതിനെ തുടർന്നാണ് പുതിയ ഉത്തരവുണ്ടായത്.