സ്കൂൾ വിട്ട സമയം കുതിരപ്പുറത്ത് കറക്കം; യുവാവിന് താക്കീത് നൽകി പൊലീസ്
text_fieldsവ്യാഴാഴ്ച വൈകീട്ട് നാലിന് അടൂർ കെ.എസ്.ആർ.ടിസി ജംഗ്ഷനിൽ കുതിരപ്പുറത്ത് വന്ന യുവാവിൽ നിന്ന് ട്രാഫിക് പൊലീസ് വിവരങ്ങൾ തേടുന്നു
അടൂർ: സ്കൂൾ വിട്ട് നഗരത്തിൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് കുതിരപ്പുറത്ത് വന്ന യുവാവിനെ അടൂരിൽ ട്രാഫിക്ക്പൊലീസ് മടക്കി അയച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് അടൂർ കെ.എസ്.ആർ.ടിസി ജങ്ഷനിലായിരുന്നു സംഭവം. തിരക്കിനിടയിൽ പാലം കടന്ന് വന്ന കുതിരയെ പൊലീസ് തടഞ്ഞ് കാര്യങ്ങൾ തിരക്കി. തുടർന്ന് മടങ്ങി ബൈപാസ് വഴി പോകാ ൻ നിർദേശിച്ചു. കൂടാതെ കുതിരപ്പുറത്ത് വന്നയാളോട് പീന്നീട് സ്റ്റേഷനിൽ എത്താൻ പൊലീസ് നിർദേശിക്കുകയും ചെയ്തു. വലിയ വേഗത്തിലാണ് കുതിരയുമായി ഇയാൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

