അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഭക്ഷണ അലമാര ഒരുങ്ങുന്നു
text_fieldsഅടൂർ: വിശക്കുന്നവർക്ക് അത്താണിയാകാൻ കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ 'ഭക്ഷണ അലമാര' തയാറാകുന്നു. ഡിപ്പോയിലെ ജീവനക്കാരുടെ ജീവകാരുണ്യ സംഘടനയായ കരുണയുടെ വിശപ്പുരഹിത അടൂർ എന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് ഭക്ഷണ അലമാര ഒരുക്കുന്നത്. ബസ്സ്റ്റാൻഡിൽ എത്തുന്ന വിശക്കുന്നവർക്ക് അലമാരയിൽനിന്ന് ഭക്ഷണവും കുടിവെള്ളവും ലഭിക്കും. ഭക്ഷണവും വെള്ളവും എത്തിച്ചു നൽകാൻ ശേഷിയുള്ളവർക്ക് അത് അലമാരയിൽ കൊണ്ടുവന്നു വെക്കാം.
300 ജീവനക്കാർ ജോലി ചെയ്യുന്ന അടൂർ ഡിപ്പോയിൽ ജീവനക്കാരുടെയും കുടുംബത്തിെൻറയും ജന്മദിനങ്ങൾ, വിവാഹം, വാർഷികം, മരണാനന്തര ചടങ്ങുകൾ, മാതാപിതാക്കളുടെ ഷഷ്ടിപൂർത്തി, സപ്തതി തുടങ്ങിയ ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ഭക്ഷണത്തിെൻറ ഒരു ഭാഗം അലമാരയിൽ വെക്കാൻ മനസ്സ് കാണിക്കുക എന്നതാണ് ഉദ്ദേശ്യം.
യാത്രക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ഭക്ഷണം സംഭാവനയായി വാങ്ങുകയും ചെയ്യും. ലോക്ഡൗൺ നീട്ടാത്ത പക്ഷം ജൂൺ 10നകം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശ്യമെന്നും എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ 01.30വരെ ആദ്യഘട്ടത്തിൽ 20 പൊതിച്ചോർ അലമാരയിൽവെക്കും. അർഹരായവർക്ക് അത് വിതരണം ചെയ്യുമെന്നും ആവശ്യത്തിനനുസരിച്ച് എണ്ണം കൂട്ടുമെന്നും കരുണ പ്രസിഡൻറ് ടി.ആർ. ബിജു, ജനറൽ സെക്രട്ടറി മേലൂട് അഭിലാഷ് എന്നിവർ 'മാധ്യമ'ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

