Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightനിലവിളക്കിൽ നിന്ന് തീ...

നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട്ടുപകരണങ്ങൾ കത്തിനശിച്ചു

text_fields
bookmark_border
നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട്ടുപകരണങ്ങൾ  കത്തിനശിച്ചു
cancel

അടൂർ: നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനം രവീന്ദ്രൻ അചാരിയുടെ വീട്ടിലെ സ്വീകരണ മുറിയിലെ വൈദ്യുതി ഉപകരണങ്ങൾക്കാണ് തീപിടിച്ചത്. അപകട സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.

കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സമീപത്ത് നിന്നും വെള്ളം കോരി ഒഴിച്ച് തീ കെടുത്തിയെങ്കിലും മുറിക്കുള്ളിൽ ഉണ്ടായിരുന്ന ടെലിവിഷൻ, സോഫാ സെറ്റി, വയറിങ്ങുകൾ എന്നിവ പൂർണമായും കത്തി നശിച്ചു. അടൂർ അഗ്നി രക്ഷ നിലയം ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നു സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.

മുറിക്കുള്ളിൽ കത്തിച്ച് വച്ചിരുന്ന നിലവിളക്കിൽ നിന്നും തീ പടർന്നത് ആണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അപകട സമയം വീടിനുള്ളിൽ ആളില്ലാതിരുന്നതും പ്രദേശവാസികളുടെ സമയോചിത ഇടപെടലുമാണ് ഒരു വലിയ അപകടം ഉണ്ടാകാതിരിക്കാൻ സഹായകം ആയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsAdoor
News Summary - Household appliances were burnt in fire broke out
Next Story