Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightസി.പി.എമ്മി​െൻറ...

സി.പി.എമ്മി​െൻറ സഹായഹസ്തം; ഐശ്വര്യ രാജിന് പരീക്ഷയെഴുതാം

text_fields
bookmark_border
സി.പി.എമ്മി​െൻറ സഹായഹസ്തം; ഐശ്വര്യ രാജിന് പരീക്ഷയെഴുതാം
cancel
camera_alt

മ​രു​തി​മൂ​ട് കൃ​ഷ്ണ കൃ​പ​യി​ൽ ഐ​ശ്വ​ര്യ രാ​ജി​ന് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി.​ഉ​ദ​യ​ഭാ​നു​വി​ന്‍റെ

നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റു​ന്നു

അ​ടൂ​ർ: ആ​ന്ധ്ര പ്ര​ദേ​ശി​ൽ ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​നാ​ദി​മം​ഗ​ലം മ​രു​തി​മൂ​ട് കൃ​ഷ്ണ കൃ​പ​യി​ൽ ഐ​ശ്വ​ര്യ രാ​ജി​ന് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ഹ​സ്ത​വു​മാ​യി സി.​പി.​എം. ഐ​ശ്വ​ര്യ രാ​ജും അ​മ്മ ഗീ​ത​യും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം മ​രു​തി​മൂ​ട് പ​ള്ളി​ക്ക് സ​മീ​പം ക​നാ​ൽ പു​റം​പോ​ക്കി​ലാ​ണ് താ​മ​സം. കു​ഞ്ഞി​ലേ അ​ച്ഛ​ൻ ഉ​പേ​ക്ഷി​ച്ചു​പോ​യി. അ​മ്മ ജോ​ലി​ക്ക് പോ​യാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു പോ​കു​ന്ന​ത്. മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വും ക​ണ്ടെ​ത്തി​യി​രു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

ചൊ​വ്വാ​ഴ്ച ര​ണ്ടാം വ​ർ​ഷ അ​വ​സാ​ന പ​രീ​ക്ഷ​യാ​ണ്. ഒ​രു ല​ക്ഷം രൂ​പ ഫീ​സ് തി​ങ്ക​ളാ​ഴ്ച അ​ട​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യു​ക​യു​ള്ളൂ. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ യു​ടെ ഓ​ഫി​സി​ൽ എ​ത്തി നേ​രി​ട്ടെ​ത്തി ഗീ​ത മ​ക​ളു​ടെ വി​ഷ​യം അ​റി​യി​ച്ചു. ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ശ​ങ്ക​ർ മാ​രൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ദി​വ​സം കൊ​ണ്ട് ആ​വ​ശ്യ​മാ​യ തു​ക സു​മ​ന​സ്സു​ക​ളി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ചു.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യും പി.​ആ​ർ.​പി.​സി ചെ​യ​ർ​മാ​നു​മാ​യ കെ.​പി. ഉ​ദ​യ​ഭാ​നു, പ​റ​ക്കോ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ആ​ർ.​ബി. രാ​ജീ​വ്‌ കു​മാ​ർ, പ്ര​ഫ. കെ. ​മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഐ​ശ്വ​ര്യ​യു​ടെ അ​മ്മ ഗീ​ത​ക്ക് തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:help newsCPM
News Summary - CPM's helping hand Aishwarya Raj can write the exam
Next Story