മാസ്ക് കൊണ്ട് ക്രിസ്മസ് ട്രീ
text_fieldsഅടൂർ: കോവിഡ് കാലത്തെ ക്രിസ്മസിന് പകിട്ടേകാൻ മാസ്ക് കൊണ്ട് ക്രിസ്മസ് ട്രീ. കായംകുളം-പത്തനാപുരം സംസ്ഥാന പാതയോരത്ത് മരുതിമൂട് കവലക്ക് പടിഞ്ഞാറ് വില്ലേജ് കാര്യാലയത്തിന് എതിർവശത്ത് പാലമറ്റത്ത് വീടിനു മുന്നിലാണ് ക്രിസ്മസ് മരം ഒരുക്കിയത്. സഹോദരന്മാരായ സന്തോഷ്, സൈജു എന്നിവരാണ് വീട്ടുമുറ്റത്തെ ചെറിയ മരം മനോഹരമാക്കിയത്. സന്തോഷിേൻറതാണ് ആശയം.
വിവിധ നിറങ്ങളിൽ 123 മാസ്കും ചെറുതും വലുതുമായ നക്ഷത്രങ്ങളും ഉപയോഗിച്ചിരിക്കുന്നു. രാത്രിയിൽ വർണപ്രഭ ചൊരിയുന്ന ക്രിസ്മസ് ട്രീ സംസ്ഥാന പാതയിലെ യാത്രക്കാർക്ക് കൗതുകം പകരുന്നു.ഞമവലസര
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

