കാറുകൾ കൂട്ടിയിടിച്ചു; വധൂവരന്മാർ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്ക്
text_fieldsഅടൂർ: എം.സി റോഡിൽ വടക്കടത്തുകാവിന് സമീപം കാറുകൾ കൂട്ടിയിടിച്ച് വധൂവരന്മാർ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം.
വധൂവരന്മാരായ സജി, ജയ എന്നിവർക്കും ഇതേ കാറിൽ സഞ്ചരിച്ച ഗീത, സജി ജോർജ് എന്നിവർക്കും പരിക്കേറ്റു. അടൂർ ഭാഗത്തുനിന്ന് വന്ന കാറിലെ യാത്രികരായ കോട്ടയം വേവള സ്വദേശികളായ ഹരികൃഷ്ണൻ, ഉഷ, മായ, ആതിര, മഞ്ജു എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹം കഴിഞ്ഞ് കൊട്ടാരക്കര നെല്ലിക്കുന്ന് ഭാഗത്തുനിന്ന് വന്ന വധൂവരന്മാർ സഞ്ചരിച്ച കാർ അടൂർ ഭാഗത്തുനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു.

