Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടറിൽ കഞ്ചാവ്: യുവാക്കൾ റിമാൻഡിൽ
text_fieldsbookmark_border
അറസ്റ്റിലായ വിനീഷ്, അൻസൽ
Listen to this Article
അടൂർ: സ്കൂട്ടറിൽ സീറ്റിനടിയിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ അറസ്റ്റിലായ മേലൂട് സതീഷ് ഭവനം വിനീഷ് (27), കുടശനാട് കഞ്ചികോട് പൂവണ്ണംതടത്തിൽ അൻസൽ (27) എന്നിവരെയാണ് അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നെല്ലിമൂട്ടിൽപടിയിൽ വാഹന പരിശോധന നടത്തിയാണ് ബുധനാഴ്ച വൈകീട്ട് 6.30ന് പിടികൂടിയത്. കൈകാണിച്ചിട്ട് നിർത്താതെ പോയതിനെ തുടർന്ന് ഇവരെ സ്കൂട്ടർ തടഞ്ഞാണ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

