വ്യാജ നമ്പർേപ്ലറ്റുമായി വീണ്ടും ബൈക്ക് കണ്ടെത്തി; ഒരാൾ പൊലീസ് പിടിയിൽ
text_fieldsവ്യാജ രജിസ്ട്രേഷൻ നമ്പറിൽ ഒരു ബൈക്കുകൂടി കടമ്പനാട് ഭാഗത്തെ വീട്ടിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോൾ, ഇൻസെറ്റിൽ അഖിൽ
അടൂർ: വാഹന പരിശോധനയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ ഇരുചക്ര വാഹനം കണ്ടെത്തിയ വീട്ടിൽ വീണ്ടും വ്യാജ നമ്പറിൽ വാഹനം. ഒരേനമ്പറിൽ രണ്ട് ഇരുചക്രവാഹനങ്ങൾ പിടികൂടിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ രജിസ്ട്രേഷൻ നമ്പറിൽ ഒരു ബൈക്കുകൂടി കടമ്പനാട് ഭാഗത്തെ വീട്ടിൽനിന്ന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കേസിൽ കടമ്പനാട് കലതിവിള പുത്തൻവീട്ടിൽ അഖിലിനെ (30) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
നമ്പർ മറ്റൊരു ബൈക്കിേന്റതാണെന്ന് ബോധ്യപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പരിശോധനക്ക് നേതൃത്വം നൽകിയ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ആർ. മനോജ്, പി.കെ. അജയൻ എന്നിവർ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മറ്റൊരു ബൈക്കുകൂടി ഇത്തരത്തിൽ കണ്ടെത്തിയത്. ബൈക്ക് മറ്റാരോ തന്നതാണെന്നും രേഖകൾ കൈവശമില്ലെന്നുമാണ് ഇയാളുടെ മറുപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

