Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightവടിവാൾ വീശി പണം തട്ടാൻ...

വടിവാൾ വീശി പണം തട്ടാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
വടിവാൾ വീശി പണം തട്ടാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
cancel

അ​ടൂ​ർ: വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. അ​ടൂ​ർ പ​റ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ജാ​സ് മ​ൻ​സി​ലി​ൽ ഇ​ജാ​സ് (25), സു​ബൈ​ർ മ​ൻ​സി​ലി​ൽ അ​ഫ്സ​ൽ (26) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി ഷം​നാ​ദ് ഒ​ളി​വി​ലാ​ണ്.

ഇ​ജാ​സും ഷം​നാ​ദും ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും ഇ​ജാ​സ് കാ​പ്പ പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളു​മാ​ണെ​ന്ന് അ​ടൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു. മാ​ർ​ച്ച് അ​ഞ്ചി​ന് അ​ടൂ​ർ കി​ളി​ക്കോ​ട് മ​ല മു​രു​പ്പ് ഭാ​ഗ​ത്ത്​ ​െവ​ച്ചാ​ണ് സം​ഭ​വം. വ​സ്തു ഉ​ട​മ മാ​ത്യു രാ​ജ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ.

സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: മാ​ത്യു രാ​ജ​ന്​ വ്യ​വ​സാ​യം തു​ട​ങ്ങു​ന്ന​തി​നാ​യി സ്വ​ന്തം സ്ഥ​ല​ത്ത്​ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നി​ടെ കാ​റി​ൽ വ​ടി​വാ​ളു​മാ​യെ​ത്തി​യ ഷം​നാ​ദും, ഇ​ജാ​സും പ​ണം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​ണം ന​ൽ​കാ​ത്ത പ​ക്ഷം ജോ​ലി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജോ​ലി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​രാ​തി​ക്കാ​ര​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. തി​രി​കെ പോ​യ ഷം​നാ​ദും ഇ​ജാ​സും, അ​ഫ്സ​ൽ എ​ന്ന ആ​ളേ​യും കൂ​ട്ടി വീ​ണ്ടു​മെ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ ഷം​നാ​ദി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി അ​ടൂ​ർ എ​സ്.​എ​ച്ച്.​ഒ ആ​ർ. രാ​ജീ​വ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ശ​ര​ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, ശ്യാം ​കു​മാ​ർ, നി​സാ​ർ മൊ​യ്‌​തീ​ൻ, ര​തീ​ഷ് കു​മാ​ർ, സ​ന​ൽ കു​മാ​ർ എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Extort MoneyArrest
News Summary - Attempt to extort money by swinging a stick: Two arrested
Next Story