പൊലീസിനുനേരെ കൈയേറ്റം: യുവാക്കൾ അറസ്റ്റിൽ
text_fieldsആകാശ്,അർജുൻ
കലഞ്ഞൂർ: സുഹൃത്തിന് വായ്പ ശരിയാക്കിക്കൊടുക്കാത്തതിെൻറ പേരിൽ പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ കൂടൽ പൊലീസിനുനേരേ കൈയേറ്റം. രണ്ട് യുവാക്കൾ അറസ്റ്റിലായി.
സന്തോഷ് ഭവൻ വീട്ടിൽ അർജുൻ (19), ബംഗളൂരുവിൽ ബിഎസ്.സി നഴ്സിങ് വിദ്യാർഥിയായ കലഞ്ഞൂർ മൂലശ്ശേരിൽ ആകാശ് രാജ് (അപ്പു -19) എന്നിവരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂർ കുടുത്ത അമ്പലത്തിന് സമീപമാണ് സംഭവം. കലഞ്ഞൂർ പഞ്ചായത്ത് പതിനാറാംവാർഡ് അംഗം രമ സുരേഷ് കുടുംബശ്രീ യോഗത്തിന് എത്തിയപ്പോഴാണ് സുഹൃത്ത് അർജുന് വായ്പ തരപ്പെടുത്തിക്കൊടുക്കാത്തത് ആകാശ് ചോദ്യംചെയ്തത്. രമ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസുമായി യുവാക്കൾ തർക്കമുണ്ടായി. ഇതിനിടെ തന്നെ ആക്രമിച്ചെന്ന കൂടൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രതീഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

