അടൂർ-പെരിക്കല്ലൂർ സൂപ്പർ ഡീലക്സ് ബസ് ഇന്ന് മുതൽ
text_fieldsഅടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് പെരിക്കല്ലൂരിന് പോകുന്ന ബസ് ഞായറാഴ്ച വൈകീട്ട് ഏഴിന് പുറപ്പെടും. ആറിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ്ഓഫ് ചെയ്യും. അടൂരിൽനിന്ന് വൈകീട്ട് ഏഴിന് പുറപ്പെട്ട് പുലർച്ച 5.15ന് പെരിക്കല്ലൂരിലും പെരിക്കല്ലൂരിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് രാവിലെ ഏഴിന് അടൂരിൽ എത്തിച്ചേരുന്നതാണ് സർവിസ്.
തിരുവല്ല- കോട്ടയം -കാഞ്ഞിരമറ്റം- എറണാകുളം- നോർത്ത് പറവൂർ- കൊടുങ്ങല്ലൂർ -പൊന്നാനി- കുറ്റിപ്പുറം- കോഴിക്കോട് -കൽപ്പറ്റ -സുൽത്താൻ ബത്തേരി- പുൽപ്പള്ളി വഴിയാണ് ബസ് പോകുന്നതും തിരികെ വരുന്നതും.
ഇതര ദീർഘദൂര സർവിസുകളെ അപേക്ഷിച്ച് കെ.എസ്.ആർ.ടി.സിയുടെ ഈ സർവിസ് ചെലവു കുറഞ്ഞതാണ്. ബസുകൾ ലഭ്യമാകുന്ന മുറക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.

