അടൂർ-കാന്തല്ലൂർ ബസ് സർവിസ് ഇന്നുമുതൽ
text_fieldsഅടൂർ: അടൂർ-കാന്തല്ലൂർ കെ.എസ്.ആർ.ടി.സി ബസ് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും. മൂന്നാർവഴി കാന്തല്ലൂരിലേക്ക് നോൺ എ.സി സൂപ്പർഫാസ്റ്റാണ് അടൂർ ഡിപ്പോക്ക് അനുവദിച്ചത്.
തട്ട, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, ഊന്നുകൽ, അടിമാലി, മൂന്നാർ, മറയൂർ വഴിയാണ് സർവിസ്. ഞായറാഴ്ച ഉച്ചക്ക് 12.30ന് ആദ്യസർവിസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. രാത്രി 9.15ന് കാന്തല്ലൂരിൽ എത്തുന്ന ബസ് പിറ്റേദിവസം രാവിലെ ഏഴിന് പുറപ്പെട്ട് വൈകീട്ട് 3.45ന് അടൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചത്. ജൈവവൈവിധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സർവിസ് യാത്രകളെ സ്നേഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മൂന്നാറിലേക്ക് 254 രൂപയും മറയൂരിലേക്ക് 310 രൂപയും കാന്തല്ലൂരിലേക്ക് 330 രൂപയുമാണ് അടൂരിൽനിന്ന് ടിക്കറ്റ് നിരക്ക്.

