അടൂരിനുണ്ട് കുണ്ടും കുഴിയും മാലിന്യവും നിറഞ്ഞ 'മൈതാനം'
text_fieldsഅടൂർ നഗരസഭ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലം
അടൂർ: കുണ്ടും കുഴിയും നിറഞ്ഞ അടൂരിലെ മൈതാനത്തിനെയും വിളിക്കുന്നത് കായിക സ്റ്റേഡിയം എന്നാണ്. എന്നാൽ, അടൂരിലെ കായികപ്രേമികൾക്ക് കളിക്കണമെങ്കിൽ വീട്ടുമുറ്റം മാത്രം ശരണം. വർഷങ്ങൾക്കുമുമ്പ് അടൂർ പുതുവാക്കൽ ഏലായിൽ നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് സ്റ്റേഡിയം നിർമാണത്തിനായി രണ്ടുവർഷം മുമ്പ് നടപടി എല്ലാം പൂർത്തിയായിരുന്നു.
നഗരസഭ 10 കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ, സ്റ്റേഡിയം നിർമാണം തുടങ്ങാനുള്ള മതിയായ സ്ഥലമില്ലെന്ന് നിർമാണം ഏറ്റെടുത്ത കമ്പനി നിലപാട് എടുത്തതോടെ പണി മുടങ്ങുകയായിരുന്നു. പിന്നീട് മതിയായ സ്ഥലം ഏറ്റെടുത്തെങ്കിലും പണി തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഏറ്റെടുത്ത സ്ഥലത്തിെൻറ കൈവശ രേഖയിൽ നിലം എന്നാണ് കാണിച്ചിരുന്നത്. അതിനാൽ കേരള നെൽവയൽ നീർത്തട സംരക്ഷണനിയമം ബാധകമായി. ഇത്തരം നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി അടൂർ നഗരസഭ അധികൃതർ പറഞ്ഞിരുന്നു. പക്ഷേ, സ്റ്റേഡിയ നിർമാണത്തിെൻറ പേരിൽ ഒരു കല്ലുപോലും കുഴിച്ചിടാൻ നഗരസഭക്ക് സാധിച്ചില്ല.
സ്റ്റേഡിയത്തിന് എടുത്ത സ്ഥലത്ത് കൃഷിഭവനും മൃഗാശുപത്രിയും നിർമിച്ചു. ബാക്കി സ്ഥലം മാലിന്യക്കൂമ്പാരമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ അഴുകിയ മാലിന്യമാണ് ഇവിടെ തള്ളുന്നത്. മാലിന്യപ്രശ്നം സംബന്ധിച്ച് നഗരസഭയോട് പരാതി പറയാൻ പറ്റില്ല. നഗരസഭ തന്നെയാണ് ഇവിടെ മാലിന്യം തള്ളുന്നതിൽ മുമ്പന്തിയിലെന്നതു തന്നെ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

