Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂരിൽ ബസിടിച്ച് അപകട പരമ്പര

text_fields
bookmark_border
ബൈക്ക് യാത്രികന് പരിക്കേറ്റു
അടൂരിൽ ബസിടിച്ച് അപകട പരമ്പര
cancel
camera_alt

 അ​ടൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​നി​ൽ ബസിടിച്ച്​ തകർന്ന കാർ റോഡിൽ നിന്ന്​ നീക്കുന്നു

Listen to this Article

അടൂർ: കെ.എസ്.ആർ.ടി.സി ജങ്ഷനിൽ രണ്ട് ബസും രണ്ട് കാറും ബൈക്കും ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ കൊടുമൺ ഇലംപ്ലാങ്കുഴിയിൽ പുത്തൻ വീട്ടിൽ രാജേഷിന് (45) പരിക്കേറ്റു.

ഇദ്ദേഹത്തി‍െൻറ കാലിലൂടെ ബസി‍െൻറ മുൻ ചക്രം കയറിയി. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട - ഏഴംകുളം - അടൂർ വഴി ചവറക്ക് സർവിസ് നടത്തുന്ന സ്വകാര്യബസ് അമിതവേഗത്തിൽ എത്തി ബൈക്ക് യാത്രികനെ ഇടിച്ചശേഷം ഒരു കാറി‍‍െൻറ പിറകിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഈ കാർ തൊട്ടുമുന്നിലെ മറ്റൊരു കാറിൽ ഇടിച്ചുനീങ്ങി. ഇത് സ്വകാര്യ ബസി‍െൻറ പിറകിലിടിച്ചാണ് നിന്നത്.

അടൂരിൽനിന്ന് ഏഴംകുളത്തേക്ക് പോകുകയായിരുന്നു ബൈക്ക്. അപകടത്തിൽ കാർ ബസിനടിയിൽപെട്ടു. ബസി‍‍െൻറ മുൻവശത്തെ ഗ്ലാസും കാറുകളുടെ ഗ്ലാസുകളും തകർന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാതയിൽ ചിതറിക്കിടന്ന ചില്ലുകളും മറ്റും അടൂർ അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accident in adoor; The biker was injured
Next Story