അടൂർ അഗ്നിരക്ഷാ നിലയം കെട്ടിട നിർമാണത്തിന് 4.38 കോടിയുടെ ഭരണാനുമതി
text_fieldsഅടൂർ: അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 4.38 കോടി രൂപയുടെ ഭരണാനുമതി. പന്നിവിഴ ദേവീക്ഷേത്രത്തിനു സമീപം കല്ലട ജലസേചന പദ്ധതി കനാൽ പുറമ്പോക്കിൽ ഏറ്റെടുത്ത 1.80 ഏക്കറിൽ കെട്ടിടം നിർമിക്കാനാണ് ഭരണാനുമതി ലഭിച്ചത്.
ചിറ്റയം ഗോപകുമാർ ഇതിനായി നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. റോഡ് നിരപ്പിനു താഴെയുള്ള നിലയിൽ അഗ്നിരക്ഷ വാഹനങ്ങൾ ഇടാനും താഴത്തെ നിലയിൽ ഓഫിസും അതിന് മുകളിലത്തെ നിലയിൽ ബാരക്കും (ജീവനക്കാർക്കുള്ള വിശ്രമമുറി) ക്രമീകരിക്കുന്ന രീതിയിലാണ് പ്ലാൻ. അടൂരിൽ ഹോളിക്രോസ് ജങ്ഷന് കിഴക്ക് വാടകക്കെട്ടിടത്തിലാണ് നിലവിൽ നിലയം.
മൂന്ന് ഫയർ എൻജിനും ആംബുലൻസും ജീപ്പുമാണ് ഇവിടെയുള്ളത്. രണ്ട് ഫയർ എൻജിൻ ഇടാനുളള ഗാരേജ് സംവിധാനമേ ഇവിടെയുള്ളൂ. ബാക്കി വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ കെട്ടിടം വരുന്നതുമൂലം വകുപ്പ് വാങ്ങുന്ന പുതിയ വാഹനങ്ങൾ അടൂരിന് ലഭിക്കും. 1989 മാർച്ച് 31നാണ് ഫയർ സ്റ്റേഷെൻറ പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

