Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊട്ടവഞ്ചിയിൽ മണിക്കിലുക്കം
cancel

പ​ത്ത​നം​തി​ട്ട: ക​ല്ലാ​റി​ലൂ​ടെ കൊ​ട്ട​വ​ഞ്ചി സ​വാ​രി ന​ട​ത്തി വ​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വേ​റി. വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ​ക്കും അ​ട​വി​യോ​ട് ഇ​ഷ്ടം​കൂ​ടി​യി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സ​ത്തി​ലൂ​ടെ​യും സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​ത് ഗു​ണ​മാ​യി. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ മൂ​ന്നു മു​ത​ൽ ഏ​ഴ് കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​മെ​ന്ന​താ​ണ് കൊ​ട്ട​വ​ഞ്ചി സ​വാ​രി​യു​ടെ സ​വി​ശേ​ഷ​ത. ക​ല്ലാ​റി​ൻ തീ​ര​ത്തെ പ​ച്ച​പ്പ് നി​റ​ഞ്ഞ കാ​ന​ന​ഭം​ഗി​ക്കൊ​പ്പം വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ക​ണാ​നാ​കും. മ​ഴ​യ​ത്ത് കു​ട പി​ടി​ച്ചും വെ​യി​ല​ത്ത് ത​ണ​ലി​ലൂ​ടെ​യും സ​വാ​രി ആ​ന​ന്ദ​ക​ര​മാ​ണ്. യാ​ത്ര​ക്കി​ടെ കൊ​ട്ട ക​റ​ക്കി​യും തു​ഴ​കൊ​ണ്ട് വെ​ള്ള​ക്കീ​റു​ക​ളെ മു​ത്തു​മ​ണി​ക​ൾ​പോ​ലെ മു​ക​ളി​ലേ​ക്ക് ചി​ത​റി​ച്ചും തു​ഴ​ക്കാ​ർ ന​ട​ത്തു​ന്ന അ​ഭ്യാ​സ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളെ ആ​ന​ന്ദി​പ്പി​ക്കും. താ​മ​സി​ക്കാ​ൻ മു​ള​ങ്കു​ടി​ലു​ക​ളും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ട​വി​യി​ൽ എ​ത്തു​ന്ന​വ​ർ മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ട​വും ക​ണ്ടാ​ണ് മ​ട​ങ്ങു​ന്ന​ത്.

സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും ഉ​യ​ർ​ന്നു

  • 2022 ഏ​പ്രി​ൽ-5657
  • 2023 ഏ​പ്രി​ൽ- 9914
  • ഒ​രു​വ​ർ​ഷ​ം: 78,054
  • 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്
  • 156 വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ

4.78 ല​ക്ഷ​ത്തി​ന്റെ വ​ർ​ധ​ന

അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി​യു​ടെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 4.78 ല​ക്ഷം രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. 2022 ഏ​പ്രി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷം 7.38 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ വ​രു​മാ​നം 12.16 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ന്നു.

ഇ​നി​യും വി​ക​സി​ക്ക​ണം

അ​ട​വി ടൂ​റി​സ​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക്​ താ​മ​സി​ക്കാ​ൻ അ​ഞ്ച് മു​ള​ങ്കു​ടി​ലു​ണ്ട്. മൂ​ന്നെ​ണ്ണ​ത്തി​ലാ​ണ് താ​മ​സ സൗ​ക​ര്യം. ര​ണ്ടെ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ന്നു. സ​ഞ്ചാ​രി​ക​ൾ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ മു​ള​ങ്കു​ടി​ലു​ക​ൾ ഒ​രു​ക്ക​ണം. ഒ​രു കു​ടി​ലി​ന് 3000 രൂ​പ​യാ​ണ് നി​ര​ക്ക്. ഇ​ട​ത്ത​ര​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം.

കൊ​ട്ട​ക​ൾ സൂ​ക്ഷി​ക്കാ​ൻ മു​റി​ക​ളി​ല്ല. മ​ഴ​യും വെ​യി​ലു​മേ​റ്റ് കി​ട​ക്കു​ന്നു. ഇ​തി​ന്​ പ​രി​ഹാ​രം വേ​ണം. ​കൊ​ട്ട​വ​ഞ്ചി​യി​ലേ​ക്ക് ക​യ​റു​ന്ന ച​ങ്ങാ​ടം ന​വീ​ക​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adawi tourism
News Summary - Adawi tourism
Next Story