കാഞ്ഞാർ വാട്ടർ തീം പാർക്ക് വികസനത്തിന് നടപടി
text_fieldsകാഞ്ഞാർ വാട്ടർ തീം പാർക്ക്
കാഞ്ഞാർ: കാഞ്ഞാർ വാട്ടർ തീം പാർക്ക് വികസനത്തിന് നടപടിയാകുന്നു. വികസന മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഏജൻസിയെ നിയോഗിച്ചു. 10 വർഷമായി കാടുകയറി കിടന്ന വാട്ടർ തീം പാർക്കിന് ഇതോടെ പുതിയ ജീവനാകും. ഇതിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഡി.ടി.പി.സിയും ഇറിഗേഷൻ ടൂറിസം പദ്ധതിയും കൈകോർക്കും.
കുട്ടികളുടെ പാർക്ക് അടക്കം ബൃഹത് പദ്ധതിക്കാണ് ഇവിടെ രൂപംനൽകുന്നത്. വിശ്രമിക്കാൻ എത്തുന്നവർക്ക് ശുചിമുറിയടക്കമുള്ള സൗകര്യം ഒരുക്കും. ഇതോടൊപ്പം പുഴയോരത്ത് വേലി സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും നടപടിയെടുക്കും. മലങ്കര ജലാശയവുമായി ബന്ധപ്പെട്ട ടൂറിസം വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ ടൂറിസം പദ്ധതികൾ കൊണ്ടുവരുന്നത്.
പുതിയ പാർക്ക്, കൊട്ടവഞ്ചി, സോളാർ ഉപയോഗിച്ച് ഫൗണ്ടൻ, ലേസർഷോ, ഫോട്ടോ ഷൂട്ടിനായി തൂക്കുപാലം, നടപ്പാത, ഫിഷിങ് സംവിധാനം എന്നിവ ഒരുക്കാൻ ആലോചനയുണ്ട്. ഇതിനായി മലങ്കര ടൂറിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് പ്രദേശവാസികളുമായി മന്ത്രി വിശദമായി ചർച്ച നടത്തിയിരുന്നു. മലങ്കര ജലവിഭവ വകുപ്പിന്റെ ഡാമുകൾ കേന്ദ്രീകരിച്ച ടൂറിസം പദ്ധതി ആരംഭിക്കാനുള്ള നടപടിയുടെ ഭാഗമാണ് വാട്ടർ തീം പാർക്കിന്റെ നവീകരണം.
വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമായ രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. 600 മീറ്ററോളം നീളത്തിൽ മലങ്കര ജലാശയത്തിനോടു ചേർന്ന് നിൽക്കുന്ന ഈ പ്രദേശത്ത് ടൂറിസം പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വൻ കുതിപ്പാണ് ലക്ഷ്യംവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

