ശബരിമല വിമാനത്താവളം; വീണ്ടും കൊടുമൺ ഉയർത്തി ആക്ഷൻ കൗൺസിൽ
text_fieldsപത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റിൽ സാമൂഹിക ആഘാത പഠനം നടത്തമെന്ന് ശബരിമല കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ. വിമാനത്താവളത്തിനായി പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന് നേരത്തെ ഹൈകോടതി നിർദ്ദേശിച്ചിരുന്നതായി ഇവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് പല തവണ സർക്കാറിന് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. ആവശ്യം ഉന്നയിച്ച് കലക്ടറേറ്റ് ധർണ ഉൾപ്പെടെയുള്ള സമര പരിപാടികൾ ഉടൻ ആരംഭിക്കുെമന്നും അവർ പറഞ്ഞു. കോടതി വിധി സംബന്ധിച്ച് തുടർ നടപടികൾ ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കലക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടിെല്ലന്നാണ് കലക്ടർ അറിയിച്ചത്.
പിന്നീട് റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് നൽകിയ വിവരാവകാശ മറുപടിയിൽ, നിർദിഷ്ട ശബരി വിമാനത്താവളം കൊടുമൺ എസ്റ്റേറ്റിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കലക്ടറെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ബന്ധപ്പെട്ടവർ ഒളിച്ചുകളി തുടരുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.
1200 ഹെക്ടർ റവന്യൂ ഭൂമി
സർക്കാർ ഉടമസ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റ് 1200ഓളം ഹെക്ടർ റവന്യൂ ഭൂമിയാണ്. ഈ തോട്ടങ്ങൾ അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിയ്ക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം എന്നി വില്ലേജുകളിൽ വ്യാപിച്ചു കിടക്കുന്നു. കൂടുതൽ സ്ഥലങ്ങളും കുറ്റികാടുകളും, കളകളും വളർന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്.
നിർദ്ദിഷ്ട ഭൂമിയിൽ വിമാനത്താവളം സാധ്യമായാൽ പരിസ്ഥിതിക്ക് യാതൊരു വിധ ആഘാതവും ഉണ്ടാകില്ല. നീർത്തടങ്ങളും ചതുപ്പ് നിലങ്ങളും നികത്തേണ്ടി വരുന്നില്ല. വന നശീകരണമോ വന്യ ജീവി പ്രശ്നമോ ഇല്ല. വിമാനത്താവളത്തിന്റെ ആവശ്യത്തിന് മറ്റേതെങ്കിലും പ്രദേശത്ത് നിന്ന് പാറകൾ, മണ്ണ് ഖനനം ചെയ്യേണ്ടി വരുന്നില്ല. ഇവിടെയെത്താൻ യാത്രാ സൗകര്യങ്ങളുമുണ്ട്. െറയിൽവേ സ്റ്റേഷനുകൾ, കെ.പി. റോഡ്, എം.സി. റോഡ്, പുനലൂർ- മൂവാറ്റുപുഴ, മാവേലിക്കര - പത്തനംതിട്ട റോഡുകൾ 5, 10 കിലോമീറ്ററിനുള്ളിലാണ്. അയൽ ജില്ലകളായ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കും അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ അതിർത്തി ജില്ലകൾക്കും നിർദിഷ്ട വിമാനത്താവളം ഏറെ പ്രയോജനപ്പെടും.
ടൂറിസത്തിനും അനന്തസാധ്യത
ടൂറിസത്തിനും അനന്ത സാധ്യതകളുണ്ട്. കോന്നി ആനത്താവളം, ഇക്കോ ടൂറിസം, ഗവി, പെരുന്തേനരുവി, കാട്ടാത്തിപ്പാറ, കക്കി, മൂഴിയാർ ഡാം, മൂന്നാർ, ഇടുക്കി ഡാം, വാഗമൺ, തേക്കടി, കുമരകം, വേമ്പനാട്ടു കായൽ, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ എന്നിവ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് നിർദ്ദിഷ്ട വിമാനത്താവളം കൂടുതൽ പ്രയോജനപ്പെടും. ഏറ്റവും തിരക്കേറിയ ശബരിമല, എരുമേലി, പന്തളം രാജകൊട്ടാരം, പരുമല, മഞ്ഞനിക്കര, ആറന്മുള, ചന്ദനപ്പള്ളി, കളമല പള്ളി, കൊട്ടാരക്കര, മണർകാട് എന്നീ ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും ചെറുകോൽപ്പുഴ, മാരാമൺ, കുമ്പനാട് ഐ.പി.സി കൺവൻഷനുകളിൽ പങ്കെടുക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്കും സൗകര്യമാകും.
ഐ.ടി.പാർക്ക് പോലുള്ള സംരംഭങ്ങൾ മറ്റ് വ്യവസായ സംരംഭങ്ങൾ എന്നിവ തുടങ്ങാൻ ഇവിടം കേന്ദ്രീകരിച്ച് കഴിയും. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നിർദ്ദിഷ്ട ഭൂമി ഏറ്റെടുക്കുന്ന വകയിൽ സർക്കാറിന് കോടികളുടെ ലാഭം ഉണ്ടാകും. ഭൂമിയിൽ താമസക്കാർ ആരും ഇല്ലാത്തതിനാൽ, ആരേയും കുടിയൊഴിപ്പിക്കേണ്ടി വരുന്നില്ല. നിർദ്ദിഷ്ട വിമാനത്താവളം നിർമാണത്തിൽ പണം നിക്ഷേപിച്ച് പങ്കാളികൾ ആകാം എന്ന് പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ശ്രീജിത്ത് ഭാനുദേവ്, ആർ.പത്മകുമാർ, കൊടുമൺ വിജയൻ നായർ, ടി. തുളസിധരൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

