കോടതിയിൽനിന്ന് കടന്നുകളഞ്ഞ പ്രതി പിടിയിൽ
text_fieldsസുനു സജീവൻ
പത്തനംതിട്ട: റിമാൻഡ് ചെയ്തതറിഞ്ഞു കോടതിയിൽനിന്ന് കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി പിടിയിലായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതി മെഴുവേലി ആയത്തിൽ സനു നിവാസിൽ സുനു സജീവനാണ് (28) പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട പോക്സോ കോടതിയിൽനിന്ന് ജൂലൈ 27ന് ഇയാൾക്കെതിരെ പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഹാജരായപ്പോൾ റിമാൻഡ് ചെയ്തറിഞ്ഞു കോടതിയിൽനിന്ന് കടന്നുകളയുകയായിരുന്നു.
അന്വേഷണത്തിൽ ചൊവ്വാഴ്ച രാവിലെ 11ഓടെ ഇയാളെ കൊടുമണ്ണിൽനിന്ന് പത്തനംതിട്ട ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന്, ഇലവുംതിട്ട പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ മുമ്പ് ജയിലിൽവെച്ച് പരിചയപ്പെട്ട മാവേലിക്കര പോണകം ഉറളിശ്ശേരി വീട്ടിൽ ഉണ്ണി കാർത്തികേയനുമായി (26) ചേർന്ന് ജൂലൈ 25നും ആഗസ്റ്റ് രണ്ടിനുമിടെ മെഴുവേലി നെടിയകാലയിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ മോഷണം നടത്തിയ കാര്യം വെളിപ്പെടുത്തി.
പത്തനംതിട്ട ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിൽ ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് ഇലവുംതിട്ട പൊലീസ് 2002ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾക്കെതിരെ പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ വാറന്റ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

