പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവ്
text_fieldsപത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് ഏഴുവർഷം കഠിനതടവും 95,000 രൂപ പിഴയും. മലയാലപ്പുഴ സ്വദേശി സെൽവൻ എന്ന സുരേഷിനെയാണ് (50) പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് (പ്രിൻസിപ്പൽ പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം.
കഴിഞ്ഞ വർഷം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ സെപ്റ്റംബർ 14 മുതൽ പ്രതി കസ്റ്റഡിയിലാണ്. സെപ്റ്റംബർ 10 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 12 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ കയറി ലൈംഗിക അതിക്രമം കാട്ടുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു എന്നാണ് കേസ്.
പൊലീസ് ഇൻസ്‌പെക്ടർ ലീലാമ്മ എ.ആർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.